കൊച്ചി: ഡല്‍ഹി എ.കെ.ജി ഭവനില്‍ പോയി സി.പി.എം നേതാവ് പ്രകാശ് കാരാട്ടിനെ കണ്ടത് സൗഹൃദത്തിന്റെ ഭാഗമായി മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. ഇതില്‍ രാഷ്ട്രീയമായി ഒന്നുമില്ലെന്നും കാരാട്ടുമായി തനിക്കുള്ളത് ദീര്‍ഘകാലത്തെ സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിന് അകത്തും പുറത്തും സൗഹൃദമുണ്ട്. ഈ കൂടിക്കാഴ്ചയെ സി.പി.എമ്മിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമാണെന്ന രീതിയില്‍ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പാര്‍ലമെന്റിലെ സെന്റര്‍ ഹാളില്‍ കൂടിക്കാഴ്ച നടത്തുന്നത് സാധ്യമല്ല. അതുകൊണ്ട് മാത്രമാണ് എ.കെ.ജി ഭവനില്‍ കൂടിക്കാഴ്ച നടത്തിയത്.
കേരളത്തില്‍ പി.സി ചാക്കോ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയില്‍ ചേര്‍ന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ അവഗണനനേരിടുന്നുവെന്ന് പരസ്യമായി പ്രതികരിച്ച കെ.വി തോമസ് സി.പി.എമ്മിലേക്ക് പോകുന്നുവെന്ന തരത്തില്‍ സന്ദര്‍ശനം വ്യാഖ്യാനിക്കപ്പെട്ടത്. ഇത്തരം അഭ്യൂഹങ്ങള്‍ ഇടയ്ക്ക് ഉയരുന്നതാണെന്നും അതിനെ അര്‍ഹിക്കുന്ന രീതിയില്‍ തള്ളിക്കളയുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.
Content Highlights: KV Thomas on his meeting with Prakash Karat