ഹൈലൈറ്റ്:
- ഡിസംബറില്‍ ആണ് ഖത്തര്‍ വാക്സിനേഷന് ആരംഭിച്ചത്.
- വാക്സിനെടുത്തവരെ സ്വാഗതം ചെയ്യുന്ന ഖത്തറിന്റെ യാത്ര നയം ലോകാടിസ്ഥാനത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു
2,013,080 പേര്‍ക്കാണ് ഇതിനകം വാക്സിന് നല്‍കിയത്. ഇവരില്‍ 1,695,471 പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചുകഴിഞ്ഞു. ആകെ 3,708,551 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഡിസംബറില്‍ വാക്സിനേഷന് ആരംഭിച്ച ഖത്തര്‍, ആഗോള തലത്തില്‍ ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ശതമാനത്തിന് വാക്സിന് നല്കിയ മുന്‍നിര രാജ്യങ്ങളുടെ കൂട്ടത്തിലാണെന്നും മന്ത്രാലയം അവകാശപ്പെട്ടു.
Also Read: മസ്കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ടെലി-കോണ്‍ഫറന്‍സ് ഓപ്പണ്‍ ഹൗസ് ജൂലൈ 30ന്
കൊവിഡ് ബാധ സങ്കീര്‍ണമായേക്കാവുന്ന മുന്‍ഗണനാ വിഭാഗത്തില്‍ 60 വയസ്സിന് മുകളിലുള്ള 98.6 % പേര്‍ക്കും ഒരു ഡോസും 93.5 % രണ്ട് ഡോസും നല്‍കിക്കഴിഞ്ഞു. അതേപോലെ 40ന് മുകളിലുള്ളവരില്‍ 86.3 ശതമാനം പേരും രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചു. വാക്സിന് വിതരണം ഊര്ജ്ജിതപ്പെടുത്തിയതിനോടൊപ്പം കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയതിനാലാണ് രാജ്യത്ത് കൊവിഡ് ബാധ വലിയ തോതില്‍ നിയന്ത്രിച്ചുനിര്ത്താനായതെന്നും മന്ത്രാലയം വ്യക്തമാക്കി.
വാക്സിനെടുത്തവരെ സ്വാഗതം ചെയ്യുന്ന ഖത്തറിന്റെ യാത്ര നയം ലോകാടിസ്ഥാനത്തില്‍ തന്നെ അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുകയാണ്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ നാലാം ഘട്ടം താമസിയാതെ നടപ്പിലാക്കും. അതേസമയം, രോഗവ്യപനത്തിന്റെ തോത് പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ജൂലൈ ഒന്‍പതിനാണ് മൂന്നാം ഘട്ട ഇളവുകള്‍ രാജ്യത്ത് നടപ്പിലാക്കിയത്.
Also Read: ബഹ്റൈനിൽ ഡബ്ല്യുഎച്ച്ഒ ഓഫീ സ് തുറന്നു; ഡയറക്ടർ ജനറൽ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
അതിനിടെ, വാക്സിനെടുക്കാത്തവര്‍ക്ക് ആഴ്ചതോറുമുള്ള ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. രാജ്യത്തിന്റെ പൊതുസുരക്ഷയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിഗണിച്ച് ജീവനക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വാക്സിനെടുക്കാത്തവര്‍ ആഴ്ചതോറും ആന്റിജന്‍ ടെസ്റ്റ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ടയര്‍ മാറ്റാൻ നിര്‍ത്തിയിട്ട ബസിലേയ്ക്ക് ട്രക്ക് ഇടിച്ചു കയറി അപകടം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 20 lakh people vaccinated in qatar
Malayalam News from malayalam.samayam.com, TIL Network