മനാമ > കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയടക്കം ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികള്‍ക്ക് മൂന്നു വര്‍ഷം വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി. ഇതിനുപുറമേ കനത്ത പിഴയും ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ചില സ്വദേശികള്‍ അനുമതിയില്ലാതെ മറ്റു രാജ്യങ്ങള്‍ വഴി റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച പാശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഇന്ത്യ, പാക്കിസ്ഥന്‍, ഇന്തോനേഷ്യ, തുര്‍ക്കി, ഈജിപ്ത്, ലബനണ്‍, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ സൗദിയുടെ കോവിഡ് റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് സൗദിയില്‍ വിലക്കുണ്ട്. വിലക്കുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സൗദി പൗരന്‍മാര്‍ക്ക് മാത്രമാണ് ഇത് ബാധകം. നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന സൗദി പൗരന്‍മാരോട് ജാഗ്രത പാലിക്കാനും ഉയര്‍ന്ന അണുബാധയുള്ള പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും നിര്‍ദ്ദേശിച്ചു.
മുന്‍കൂര്‍ അനുമതിയില്ലാതെ യുഎഇ, ഇത്യോപ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകളും നിരോധിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയടക്കം 20 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെതെങ്കില്‍ പിന്നീട് അമേരിക്ക, ബ്രിട്ടന്‍, യുഎഇ തുടങ്ങിയ 11 രാജ്യങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..