ഹൈലൈറ്റ്:
- വാക്സിന് എടുത്തവര്‍ക്ക് നല്കി വരുന്ന ഇളവുകളില്‍ പലകും കൊവിഡ് ഭേദമായവര്‍ക്ക് കൂടി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം
- കൊവിഡ് പരിശോധന നടത്തിയ തിയ്യതി, പരിശോധനാ ഫലം തുടങ്ങിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആപ്പ് അപ്ഡേറ്റ്
കൊവിഡ് രോഗം ഭേദമായവരാണെങ്കില്‍ രോഗ മുക്തി നേടിയ തിയ്യതി, രോഗം ബാധിച്ച തിയ്യതി, രോഗം വന്ന് എത്ര ദിവസമായി തുടങ്ങിയ വിവരങ്ങളും ആപ്പില്‍ ലഭ്യമാവും. ഹെല്‍ത്ത് സ്റ്റാറ്റസ് പഴയതു പോല തന്നെ ആപ്പിന്റെ ഹെല്‍ത്ത് സ്റ്റാറ്റസ് പേജില്‍ ക്യൂആര്‍ കോഡ് വഴി മനസ്സിലാക്കാനാവും. രണ്ട് ഡോസ് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവരുടെ ആപ്പില്‍ ക്യൂആര്‍ കോഡിന് ചുറ്റും സ്വര്‍ണ നിറത്തിലുള്ള ഫ്രെയിം ഉണ്ടാവും. കൊവിഡ് പോസിറ്റീവ് ആയിട്ടില്ലാത്തവരുടെ ഹെല്‍ത്ത് കാര്‍ഡ് വിവരങ്ങള്‍ ഹെല്‍ത്ത് സ്റ്റാറ്റസ് പേജില്‍ ലഭ്യമാവില്ല.
Also Read: സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തിൽ ഇത്തവണയും വര്‍ധനവ്
ഖത്തറില്‍ കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കഴിഞ്ഞ മെയ് 28 മുതല്‍ കവിഡ് നിയന്ത്രണങ്ങളില്‍ ഒന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കൊവിഡ് മുക്തരുടെ വിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി ആപ്പ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ഇളവുകളില്‍ പലതും ലഭിക്കണമെങ്കില്‍ രണ്ടു ഡോസ് വാക്സിന് എടുത്ത് 14 ദിവസം പിന്നിട്ടവരായിരിക്കണം എന്നാണ് വ്യവസ്ഥ. അതേസമയം, വാക്സിന് എടുത്തവര്‍ക്ക് നല്കി വരുന്ന ഇളവുകളില്‍ പലകും കൊവിഡ് ഭേദമായവര്‍ക്ക് കൂടി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രോഗ മുക്തി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇഹ്തിറാസ് ആപ്പില്‍ ചേര്‍ത്തിരിക്കുന്നത്.
സ്വാതന്ത്ര്യ സമരസേനാനി കെ ആര് കണ്ണന് നാടിന്റെ അന്ത്യാഞ്ജലി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ehteraz updates app with new features
Malayalam News from malayalam.samayam.com, TIL Network