‘നമ്മുടെ കുട്ടികൾ മിടുക്കരാണ്, എസ്എസ്എൽസിക്കും നല്ല റിസൾട്ട് ഉണ്ടായിരുന്നു.’ വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്ന ട്രോളുകളെ തമാശയായി സമൂഹം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
വി ശിവൻകുട്ടി |Facebook
ഹൈലൈറ്റ്:
- നമ്മുടെ കുട്ടികളാണെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം
- ട്രോളുകൾ വിദ്യാർത്ഥികൾക്ക് വിഷമം ഉണ്ടാക്കി
- ചില കുട്ടികൾ കരഞ്ഞുകൊണ്ട് പരാതിപ്പെട്ടു
നമ്മുടെ കുട്ടികൾ മിടുക്കരാണ്, എസ്എസ്എൽസിക്കും നല്ല റിസൾട്ട് ഉണ്ടായിരുന്നു. നമ്മുടെ കുട്ടികളാണെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം. എസ്എസ്എൽസി പരീക്ഷാ ഫലം വന്നതിനു പിന്നാലെ ഉണ്ടായ ട്രോളുകൾ വിദ്യാർത്ഥികളെ വിഷമിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
തമാശകൾ ഉത്പാദിപ്പിക്കുന്നവർ അത് ആസ്വദിക്കുന്നുണ്ടെങ്കിലും കുട്ടികൾക്ക് അത് വിഷമം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചില കുട്ടികൾ കരഞ്ഞുകൊണ്ട് പരാതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കുറി 87.94 ശതമാനമാണ് പ്ലസ്ടു വിജയം. 80.36 ശതമാനം വിഎച്ച്സി വിദ്യാർത്ഥികളും ജയിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : education minister v shivankutty against trolls which teases school students
Malayalam News from malayalam.samayam.com, TIL Network