ആകെ അഞ്ച് ബാറ്റ്സമന്മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്
കൊളംബോ: പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബോളിങ് തിരഞ്ഞെടുത്തു. ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്ത്യൻ താരം കൃണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
കൃണാലുമായി അടുത്ത സമ്പർക്കത്തിൽ വന്ന എട്ടു താരങ്ങളെയും ഒഴിവാക്കിയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യക്കായി നാല് താരങ്ങളാണ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നത്. ശിഖർ ധവാൻ തന്നെയാണ് ക്യാപ്റ്റൻ.
ദേവ്ദത്ത് പടിക്കൽ, നിതീഷ് റാണ, ഋതുരാജ് ഗെയ്ക്വാദ്, ചേതന് സക്കറിയ എന്നീ താരങ്ങളാണ് ഇന്ന് ടി20യിൽ അരങ്ങേറ്റം കുറിക്കുന്നത്. ഋതുരാജ് ഗെയ്ക്വാദാണ് ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക, വൺ ഡൗണായി ദേവദത്ത് ഇറങ്ങും. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പർ. ആകെ അഞ്ച് ബാറ്റ്സമന്മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ (കീപ്പർ), നിതീഷ് റാണ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, രാഹുൽ ചഹാർ, നവദീപ് സൈനി, ചേതൻ സകരിയ, വരുൺ ചക്രവർത്തി
ശ്രീലങ്കൻ ടീം: അവിഷ്ക ഫെർണാണ്ടോ, ബിനോദ് ഭാനുക്ക (കീപ്പർ), ധനഞ്ജയ ഡി സിൽവ, സദീര സമരവിക്രമ, ദസുൻ ശനക (ക്യാപ്റ്റൻ), രമേശ് മെൻഡിസ്, വാനിന്ദു ഹസാരംഗ, ചാമിക കരുണരത്നെ, ഇസുരു ഉഡാന, അകില ധനഞ്ജയ, ദുഷ്മന്ത ചമീര