ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രോഗങ്ങളിൽ ഒന്നാണ് ആസ്ത്മ. ശ്വാസകോശത്തെയും ശ്വസന നാളത്തേയും ബാധിക്കുന്ന അലർജിയാണ് ആസ്ത്മയ്ക്ക് കാരണം. ആയുർവേദ പ്രകാരം ആസ്ത്മ ചികിത്സിക്കാനുള്ള ചില മാർഗ്ഗങ്ങൾ പരിചയപ്പെടാം.
ആസ്ത്മ ചികിത്സിക്കാൻ ആയുർവേദത്തിലെ മാർഗ്ഗങ്ങൾ
ഹൈലൈറ്റ്:
- ആസ്ത്മ ചികിത്സിക്കാൻ ആയുർവേദത്തിൽ പ്രതിവിധി എന്താണ്?
- രോഗ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ചികിത്സാരീതികൾ ഇവയാണ്
പഞ്ചകർമ്മ
ഈ ആയുർവേദ ചികിത്സയിൽ ചികിത്സയുടെ (കർമ്മ) 5 (പഞ്ച്) പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. ആസ്ത്മാ രോഗികൾക്ക് ഇത് വളരെ ഗുണം ചെയ്യും. ഇത് ശരീരത്തിലെ മൊത്തം വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയയാണ്. ശുദ്ധീകരണത്തിന്റെ ഈ അഞ്ച് നടപടിക്രമങ്ങളുടെ സംയോജനമാണ് പഞ്ചകർമ – വമന (ചർദ്ദി), വീരേചന (ശുദ്ധീകരണം), നിരോഹവസ്തി (കഷായം കൊടുത്ത് ചെയ്യുന്ന എനിമ), നസ്യ (മൂക്കിലൂടെ ചികിത്സ), അനുവാസനവസ്തി (ഓയിൽ എനിമാ). ഔഷധസസ്യങ്ങൾ, ഔഷധ എണ്ണകൾ, മരുന്ന് പാൽ, മറ്റ് ആയുർവേദ മരുന്നുകൾ എന്നിവ ഉപയോഗിച്ച് ശരീരത്തിലെ ആഴത്തിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഈ നടപടിക്രമങ്ങൾ ലക്ഷ്യമിടുന്നു.
രസായന ചികിത്സ
പഞ്ചകർമ ചികിത്സകൾക്ക് ശേഷം, ആസ്ത്മ രോഗികൾക്ക് ഭക്ഷണ നിയന്ത്രണത്തോടൊപ്പം ചില മരുന്നുകളും കഴിക്കാൻ നിർദ്ദേശിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആസ്ത്മ ലക്ഷണങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കുകയും ശരീരത്തിന്റെ സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കുകയും രോഗത്തെ ചെറുക്കാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കുകയും ചെയ്യുന്ന രസായന ചികിത്സ അതാണ്.
ഈ ഭക്ഷണങ്ങൾ വായുകോപം ഉണ്ടാകാൻ കാരണമാകും
ഗ്രാമ്പൂ
പല ആയുർവേദ സൂത്രവാക്യങ്ങളിലും ഗ്രാമ്പൂ ഒറ്റമൂലിയായി ഉപയോഗിക്കുന്നു. അത്തരമൊരു പരിഹാരം ആസ്ത്മാ രോഗികൾക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം. നിങ്ങൾക്ക് 7 മുതൽ 8 വരെ ഗ്രാമ്പൂ, വാഴപ്പഴം എന്നിവ ആവശ്യമാണ്. ഇത് ഒരുമിച്ച് ചേർത്ത് രാത്രി മാറ്റിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇത് കഴിക്കുക. അടുത്ത ഒരു മണിക്കൂർ എന്തെങ്കിലും കഴിക്കുന്നത് ഒഴിവാക്കുക. ഒരു മണിക്കൂറിന് ശേഷം അല്പം ചൂടുവെള്ളവും തേനും കഴിക്കുക. ഇത് വിട്ടുമാറാത്ത ബ്രോങ്കിയൽ ആസ്ത്മയിൽ നിന്ന് ആശ്വാസം നൽകും.
ആയുർവേദ ഹെർബൽ ടീ
ആയുർവേദം പലതരം ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കായി ഹെർബൽ ടീ അഥവാ ഔഷധ ചായ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു. ആസ്ത്മ ലക്ഷണങ്ങളിൽ നിന്ന് മുക്തി നേടാൻ അത്തരമൊരു ചായ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. പെരുംജീരകം, തുളസി, കുരുമുളക്, ഇഞ്ചി എന്നിവ ചേർത്ത് രണ്ട് കപ്പ് വെള്ളത്തിൽ 10 മുതൽ 15 മിനിറ്റ് വരെ തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് കുടിക്കുക. ഇത് ആസ്തമയ്ക്കുള്ള സ്വാഭാവിക പ്രതിവിധിയാണ്.
ശരീരത്തിന് വേണം വൈറ്റമിൻ കെ; രക്തം കട്ടപിടിക്കുന്നതിന് പിന്നിലെ പ്രധാന പോഷകം
മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ എന്നറിയപ്പെടുന്ന സംയുക്തം അടങ്ങിയിരിക്കുന്നു. മഞ്ഞളിന് മഞ്ഞനിറം നൽകുന്ന ഘടകമാണിത്. വീക്കം തടയുന്ന ശക്തമായ ഫാർമക്കോളജിക്കൽ, ആന്റിഓക്സിഡന്റ് ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഒരു ടീസ്പൂൺ മഞ്ഞൾ അരച്ചത് ചേർത്ത് ഒരു ഗ്ലാസ് ചെറുചൂടുള്ള പാൽ കുടിക്കുക.
കഫക്കെട്ടും ശ്വാസംമുട്ടലും കുറയ്ക്കാൻ
ആസ്ത്മയുടെ ആക്രമണത്തിന്റെ പ്രധാന പ്രശ്നങ്ങൾ കഫക്കെട്ട്, കടുത്ത ശ്വാസംമുട്ടൽ എന്നിവയാണ്. ആരെങ്കിലും അത്തരമൊരു പ്രശ്നം നേരിടുന്നതായി നിങ്ങൾ കണ്ടാൽ, കുറച്ച് കുരുമുളക്, ഏകദേശം ഒരു ടീസ്പൂൺ തേനും അല്പം ഉള്ളി നീരും ഒരു ഗ്ലാസിൽ കലർത്തി ആ വ്യക്തിയെ സാവധാനം കുടിക്കാൻ അനുവദിക്കുക. ഇത് തൽക്ഷണ ആശ്വാസം നൽകും.
രാത്രിയിലെ ആക്രമണം തടയാൻ
പലതവണ, രാത്രിയിൽ നിങ്ങൾക്ക് ആസ്ത്മ അറ്റാക്ക് അനുഭവപ്പെടാം. ഇത് ഹൃദയാഘാതമുണ്ടാക്കാം. അത്തരമൊരു സംഭവം ഉണ്ടാകുന്നത് തടയാൻ, ഉറങ്ങുന്നതിന് മുമ്പ് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ വഴന ഇലപ്പൊടിയും ചേർത്ത് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് രാത്രിയിലെ ആസ്ത്മയുടെ ആക്രമണങ്ങളെ തടയുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : different ayurveda treatment methods for asthma
Malayalam News from malayalam.samayam.com, TIL Network