മുടിയുടെ തുമ്പത്ത് എണ്ണ പുരട്ടിയാല്‍ എന്താണ് ഗുണമെന്ന ചിന്തയുണ്ടോ, അറിയൂ.
മുടിയില്‍
മുടിയില്‍ നാം പൊതുവേ പറയും ശിരോചര്‍മത്തില്‍ എണ്ണ പുരട്ടി നല്ലതു പോലെ മസാജ് ചെയ്യണമെന്ന്. അല്പം ചൂടുള്ള എണ്ണ തലയോടില്‍ പുരട്ടി മുടി നല്ലതുപോലെ മസാജ് ചെയ്യുക. ഇത് പിന്നീട് അല്പം കഴിഞ്ഞ് കഴുകുന്നതാണ് പൊതുവേ പറയാറുള്ള വഴി. മുടിയ്ക്ക് പോഷകങ്ങള്‍ ലഭിയ്ക്കുന്നത് ഇങ്ങനെ മുടി വേരുകളിലൂടെയാണ്. ഇതിനാലാണ് ഇതേ രീതിയില്‍ ശിരോചര്‍മത്തില്‍ മസാജ് ചെയ്യാന്‍ പറയുന്നതും. ഇത് തലയോട്ടിയിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുകയും തലമുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും.
മുടിയില്‍ എണ്ണ പുരട്ടുമ്പോള്‍
മുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ ശിരോചര്‍മത്തില്‍ അല്ലാതെ മുടിത്തുമ്പ് വരെയും എണ്ണ പുരട്ടുന്ന ശീലമുള്ളവര്‍ ധാരാളമുണ്ട്. ഇതിന് ഗുണങ്ങളുമുണ്ട്. ഇതു പോലെ തന്നെ അല്പം എണ്ണ, ഇത് ചെറുചൂടോടെയെങ്കില് ഏറെ നല്ലത്, മുടിത്തുമ്പില്‍ പുരട്ടുന്നത് ഗുണം നല്‍കുമെന്ന് വേണം, പറയുവാന്‍. ഇത്തരത്തില്‍ മുടിത്തുമ്പില്‍ എണ്ണ പുരട്ടുന്നതു കൊണ്ടുള്ള ഗുണം എന്താണെന്നറിയൂ. ഇത് മുടിയുടെ ആരോഗ്യത്തെ എങ്ങനെ സഹായിക്കുന്നുവെന്നറിയൂ.
മുടിത്തുമ്പില്‍ എണ്ണ പുരട്ടുന്നത്
മുടിത്തുമ്പില്‍ എണ്ണ പുരട്ടുന്നത് മുടി വളരാന്‍ കാര്യമായ ഗുണം നല്‍കില്ല. കാരണം മുടിയുടെ വേരുകളിലൂടെയാണ് എണ്ണ മസാജിന്റെ ഗുണം ലഭിയ്ക്കുക. എന്നാല്‍ മുടിത്തുമ്പില്‍ എണ്ണ പുരട്ടുന്നത് മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യം കാക്കുന്നു. മുടിയുടെ അറ്റം പിളരുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ്. മുടിയുടെ അറ്റത്ത് എണ്ണ പുരട്ടുന്നതിലൂടെ മുടി പിളരുന്നത് ഒഴിവാക്കാം. ഇത് മുടിയുടെ അനാരോഗ്യത്തിന് ഇടയാക്കുന്നതു തടയാം. മുടിത്തുമ്പിലെ വരണ്ട സ്വഭാവമാണ് ഒരു പരിധി വരെ മുടിത്തുമ്പ് പിളരുന്നതിന് കാരണം. ഇത് ഒഴിവാക്കാന്‍ മുടിത്തുമ്പിലെ എണ്ണ പ്രയോഗം സഹായിക്കുന്നു.
മുടിയുടെ തുമ്പ്
മുടിയുടെ തുമ്പ് പിളരുന്നത് മുകളിലേയ്ക്കു കയറി മുടി ദുര്ബലാക്കുന്നതിനെ തടയാന്‍ തുമ്പിലെ ഓയില്‍ മസാജ് സഹായിക്കുന്നു. ഇതേ കാരണം കൊണ്ടു തന്നെയാണ്, അതായത് മുടിയുടെ തുമ്പിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് മുടിയുടെ അറ്റം ഇടയ്ക്കിടെ വെട്ടിക്കളയണം എന്നു പറയുന്നതും. ഇതല്ലാതെ മുടിത്തുമ്പില്‍ എണ്ണ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നില്ലെന്നു തന്നെ പറയാം. എന്നാല്‍ അതിലൂടെ മുടി പിളരുന്നതും ഇതിലൂടെ മുടിയ്ക്ക് അനാരോഗ്യം ഉണ്ടാകുന്നതും ഒഴിവാക്കാം. Also read: കാര്യമൊക്കെ ശരി, ഈ വസ്തുക്കൾ ഒരു കാരണവശാലും മുഖത്ത് പ്രയോഗിക്കരുത്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how oiling the tip of hair helps hair health
Malayalam News from malayalam.samayam.com, TIL Network