നിങ്ങൾക്ക് ഏത് സമയത്തും എത്ര തവണ വേണമെങ്കിലും യാതൊരു പ്രശ്നവുമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ചേരുവയാണ് തക്കാളി. മികച്ച ഫലങ്ങൾക്കായി ഏറ്റവും കുറഞ്ഞത് നിങ്ങൾ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഉപയോഗിക്കാവുന്നതാണ്.
ഇനിമുതൽ നിങ്ങളുടെ ചർമസംരക്ഷണ ദിനചര്യയിൽ തക്കാളി ഉൾപ്പെടുത്തുന്നത് വഴി എന്തെല്ലാം നല്ല കാര്യങ്ങൾ ലഭിക്കുമെന്ന് നോക്കാം. എല്ലാ ചർമ്മ തരങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ അനുയോജ്യമാണ് തക്കാളി.
നിർജീവ ചർമ്മത്തെ അകറ്റുന്നു
പ്രത്യേകിച്ചും പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടുതലുള്ള മെട്രോ നഗരങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക്, ഓരോ തവണയും പുറത്തേക്കിറങ്ങുമ്പോഴും ചർമത്തിൽ ധാരാളം അഴുക്കും എണ്ണയും ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ചർമ്മ സുഷിരങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുന്നത് നിർജ്ജീവ കോശങ്ങൾ രൂപപ്പെടുത്തുന്നത് പോലുള്ള പല പ്രശ്നങ്ങൾക്കും കാരണമാകും. പതിവ് ശുദ്ധീകരണത്തിലൂടെ ഈയൊരു പ്രശ്നത്തെ ഒഴിവാക്കിയില്ലെങ്കിൽ ഇത് ചർമത്തിന് ഏറ്റവും ദോഷം ചെയ്യും. നിങ്ങളുടെ ചർമത്തിനുള്ള ഏറ്റവും മികച്ച ഒരു എക്സ്ഫോളിയേറ്ററായി തക്കാളി പ്രവർത്തിക്കും. ഇതിൽ ചർമത്തെ പരിപോഷിപ്പിക്കുന്ന നിരവധി എൻസൈമുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. നിർജീവ ചർമ്മകോശങ്ങൾ ഒഴിവാക്കാനായി തക്കാളി ഉപയോഗിച്ചുകൊണ്ട് ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുക. നിങ്ങൾക്ക് സെൻസിറ്റീവായ ചർമ്മ സ്ഥിതിയാണുള്ളത് എങ്കിൽപോലും ഈ പരിഹാരവിധി പരീക്ഷിക്കുന്നതിന് പേടിക്കേണ്ടതില്ല. തക്കാളിയിൽ നിന്ന് പൾപ്പ് പിഴിഞ്ഞെടുത്ത് ഇത് നിങ്ങളുടെ മുഖത്ത് നേരിട്ട് പുരട്ടി കുറച്ച് സമയത്തിന് ശേഷം കഴുകിക്കളയുക. അതല്ലെങ്കിൽ എളുപ്പത്തിൽ ഉപയോഗിക്കാനായി തക്കാളി രണ്ടായിട്ട് മുറിച്ച് ഇതുപയോഗിച്ച് മുഖത്ത് സൗമ്യമായി തടവുക.
എണ്ണമയം കുറയ്ക്കാൻ
നിങ്ങളുടെ ചർമ്മസംരക്ഷണത്തിത്തിൻ്റെ കാര്യത്തിൽ തക്കാളി എന്ന പച്ചക്കറിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഇത് ചർമത്തിലെ എണ്ണമയം കുറയ്ക്കുന്നത്. നിങ്ങൾക്ക് എണ്ണമയമുള്ള അല്ലെങ്കിൽ മുഖക്കുരു സാധ്യത കൂടുതലുള്ള ചർമ്മസ്ഥിതി ഉണ്ടെങ്കിൽ പലപ്പോഴും ഇത് കൂടുതൽ ചർമപ്രശ്നങ്ങളെ വിളിച്ചു വരുത്തിയേക്കാം. പ്രത്യേകിച്ചും എണ്ണമയമുള്ള ചർമത്തിൽ പ്രകോപനങ്ങളും അസ്വസ്ഥതകളും ഉണ്ടാകാനുള്ള സാധ്യത കൂടുകയും ഇത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. ഈ ഒരു പ്രശ്നം ഉള്ള ആളുകൾക്ക് മേക്കപ്പ് പോലും ഉപയോഗിക്കുന്നത് പല പ്രശ്നങ്ങളും വരുത്തി വയ്ക്കുന്നതിന് കാരണമാകും. ചർമത്തിലെ എണ്ണമയത്തിൻറെ ഉൽപാദനം സ്വാഭാവികമായ രീതിയിൽ കുറയ്ക്കുന്നതിന് തക്കാളി ഒരു പരിഹാരമായി പ്രവർത്തിക്കും. ഒരു തക്കാളി രണ്ട് ഭാഗങ്ങളായി മുറിച്ച ശേഷം, ഒരു കഷണം എടുത്ത് മുഖത്ത് നന്നായി തടവി 10-15 മിനിറ്റ് മുഖത്ത് സൂക്ഷിച്ച ശേഷം വെള്ളത്തിൽ കഴുകുക.
മുഖക്കുരുവിനെ തടയുന്നു
കൗമാര പ്രായം കഴിഞ്ഞ എല്ലാവർക്കും മുഖക്കുരുവിൻ്റെ പ്രശ്നങ്ങൾ ഏറ്റവും സാധാരണയാണ്. ചർമ്മത്തിൽ കുടുങ്ങിക്കിടക്കുന്ന അഴുക്കോ ബാക്ടീരിയയോ സുഷിരങ്ങളിൽ അടിഞ്ഞുകൂടുന്ന എണ്ണമയമോ ആണ് സാധാരണയായി ഇത്തരത്തിൽ മുഖക്കുരു പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നത്. മുഖക്കുരുവും ബ്രേക്കൗട്ടുകളും ഒക്കെ ചർമത്തിൽ ബ്ലാക്ക് ഹെഡുകൾ പോലുള്ളവ വരുത്തിവച്ചുകൊണ്ട് ചർമത്തിൻ്റെ ആകർഷണീയത കവർന്നെടുക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തക്കാളിയിൽ വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ചർമ്മത്തിന് ശരിയായ പിഎച്ച് നില നിലനിർത്താൻ കഴിവുള്ളതും ആഴത്തിലുള്ള ശുദ്ധീകരണ സ്വഭാവമുള്ള അസിഡിറ്റി ഗുണങ്ങളും ഇതിലുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ മുഖക്കുരുവിൻ്റെ പ്രശ്നങ്ങളെ നേരിടാൻ തക്കാളി ഏറ്റവും ഫലപ്രദമാവും. ബ്രേക്കൗട്ടുകൾ കുറയ്ക്കാനും ഇത് തീർച്ചയായും സഹായിക്കും. തക്കാളി പൾപ്പിൽ അല്പം റ്റീ ട്രീ ഓയിൽ ചേർത്ത് മിക്സ് ചെയ്തു ഒരു ഫെയ്സ് പായ്ക്ക് പോലെ മുഖത്ത് പ്രയോഗിക്കുക.
കരുവാളിപ്പ് മാറ്റാൻ
ചില സന്ദർഭങ്ങളിൽ കഠിനമായ സൂര്യതാപം നിങ്ങളുടെ ചർമ്മത്തെ ബാധിച്ചു കൊണ്ട് സൺ ടാന്നുകൾ വരുത്തി വച്ചേക്കാം. നിങ്ങളുടെ മുഖത്തിൻ്റെ സ്വാഭാവിക നിറത്തിന് മാറ്റം വരുത്താൻ ഇത് കാരണമായി മാറും. വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിരിക്കുന്ന തക്കാളി ഈയൊരു പ്രശ്നത്തിനു തൽക്ഷണ പരിഹാരം നൽകും. ഇത് ചർമ്മത്തെ നിറം മങ്ങൽ ഒഴിവാക്കിക്കൊണ്ട് സ്വാഭാവികനിറം തിരികെ കൊണ്ടുവരും. തക്കാളി നീരിനോടൊപ്പം അൽപം തൈര് ചേർത്ത് നിങ്ങൾക്ക് സൺ ടാന്നുകൾ ഉള്ള ഭാഗങ്ങളിൽ പുരട്ടുക. ഇന മിശ്രിതം ചർമ്മത്തെ തണുപ്പിക്കാൻ അനുവദിച്ചുകൊണ്ട് പെട്ടെന്ന് ആശ്വാസം പകരും.
അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം തക്കാളിയിൽ നിറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ സൂര്യതാപത്തിനെതിരെയുള്ള ചർമ്മ പരിപാലനത്തിൻ്റെ കാര്യത്തിൽ ഒരു അധിക സംരക്ഷണമായി ഇത് നിങ്ങൾക്ക് ഉപയോഗിക്കാം. തക്കാളിയുടെ നീര് പിഴിഞ്ഞെടുത്ത് ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ തൈര് കലർത്തി മുഖത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം ഇത് കഴുകുക.
സെൻസിറ്റീവ് ആയ ചർമ്മത്തിന്
ധാരാളം ആളുകൾക്ക് വളരെ സെൻസിറ്റീവായ ചർമ്മമുണ്ട്. അതുകൊണ്ടുതന്നെ ചില മേക്കപ്പ് അല്ലെങ്കിൽ സ്കിൻകെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ഇവരുടെ ചർമ്മത്തിൽ പ്രതികൂല പ്രതികരണങ്ങൾ ഉണ്ടാവുക സാധാരണമാണ്. ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലെ ഒന്നോ അതിലധികമോ ചേരുവകൾ ഇവരുടെ ചർമ്മ സ്ഥിതിക്ക് അനുയോജ്യമല്ലാത്തതാവുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഇതുമൂലം നിങ്ങളുടെ ചർമ്മം പ്രകോപിതമാവുകയും പെട്ടെന്ന് തന്നെ ചൊറിച്ചിൽ, തിണർപ്പ്, ചുവപ്പുനിറം അടക്കമുള്ള നിരവധി പ്രതികരണങ്ങൾ പുറത്തുകാട്ടുകയും ചെയ്യും. ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, വിറ്റാമിൻ സി, ഇ എന്നിവ പോലുള്ള ധാരാളം ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ തക്കാളിയിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ ചർമ്മത്തെ ശാന്തമാക്കാനും പ്രതികരണങ്ങൾ ഒഴിവാക്കാനും തക്കാളി ഉപയോഗിക്കാം. ഒരല്പം വെള്ളരിക്കാ ജ്യൂസ് തക്കാളി പൾപ്പിനോടൊപ്പം കലർത്തി മുഖത്ത് പ്രയോഗിക്കുക. പ്രതികരണങ്ങൾ താനെ കുറയുന്നത് കാണാം.
ചർമ്മത്തിന് തിളക്കം നൽകുന്നു
തിളങ്ങുന്നതും യുവത്വമുള്ളതുമായ ചർമ്മം നേടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ തക്കാളിയിലെ സവിശേഷഗുണങ്ങൾ സഹായിക്കും. നിങ്ങളുടെ മുഖത്ത് തക്കാളി പ്രയോഗിക്കുന്നത് വഴി ചർമത്തിന് തിളക്കം നൽകുന്ന കൊളാജൻ ഉത്പാദനത്തെ വർദ്ധിപ്പിക്കാൻ കഴിയും. ചർമ്മത്തിന് മികച്ച ഘടനയും തിളക്കവും മൃദുലതയും ഒക്കെ നൽകുന്ന പ്രോട്ടീനാണ് കൊളാജൻ. ഒരു തക്കാളിയിൽ നിന്ന് അതിൻറെ പൾപ്പ് മാത്രമെടുത്ത് ഇതിനോടൊപ്പം മുൾട്ടാനി മിട്ടി, ഒരു ടീസ്പൂൺ പുതിന എന്നിവ ചേർത്ത് ഒരു ഫെയ്സ് പായ്ക്ക് തയ്യാറാക്കുക. ഈ ഫേസ് പാക്ക് ഇടയ്ക്കിടെ പരീക്ഷിക്കുന്നത് ചർമത്തിലെ കൊളാജൻ ഉൽപാദനം മെച്ചപ്പെടുത്തി ചർമ്മത്തിന് തിളക്കവും പുതുമയും നൽകും.
Also read: സ്ട്രെച്ച് മാർക്ക് പ്രശ്നമാണോ? കുറയ്ക്കാൻ പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാം
നിരവധി കാരണങ്ങൾകൊണ്ട് നിങ്ങളുടെ മുഖത്ത് അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ നേർത്ത വരകൾ, ചുളിവുകൾ, പാടുകൾ, ഇരുണ്ട വൃത്തങ്ങൾ, കളങ്കങ്ങൾ എന്നിവ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ചർമ്മത്തെ നിർജീവവും മങ്ങിയതുമായി കാണപ്പെടുകയും പ്രായമുള്ളതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ബി പോഷകങ്ങളുടെ കുറവാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിൻ്റെ പ്രധാനകാരണം. ഭാഗ്യവശാൽ, തക്കാളിയിൽ വിറ്റാമിൻ ബി ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഏജിംഗ് പ്രോപ്പർട്ടികൾക്ക് പേരുകേട്ട വിറ്റാമിൻ ബി കോംപ്ലക്സുകൾ ചർമത്തിൽ ദൃശ്യമാകുന്ന അകാലവാർധക്യത്തിൻ്റെ ലക്ഷണങ്ങളെയെല്ലാം ചെറുത്തു നിർത്താൻ ഏറ്റവും സഹായകമാണ്. തക്കാളി ജ്യൂസിൽ കുറച്ച് തേൻ ചേർത്ത് മികസ് ചെയ്ത് പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റ് മുഖത്ത് സൂക്ഷിച്ച ശേഷം ഇത് കഴുകിക്കളയുക.
Also read: സൗന്ദര്യ ഗുണങ്ങൾക്ക് ദിവസവും ഫെയ്സ് പാക്ക് ഉപയോഗിക്കേണ്ടതുണ്ടോ?
ചർമത്തിന് ആവശ്യമായ ജലാംശം നൽകാൻ
ആരോഗ്യമുള്ള ചർമ്മത്തിന് ഏറ്റവും അത്യാവശ്യം എപ്പോഴും നഷ്ടപ്പെടാത്ത ജലാംശം ഉണ്ടായിരിക്കുകയാണ്. ഇത് ചർമ പ്രശ്നങ്ങളെ ഒരു പരിധിവരെ കുറച്ചു നിർത്താൻ സഹായിക്കുന്നു. ചർമ്മത്തിന് ആവശ്യമായ പ്രകൃതിദത്ത എണ്ണകളെ ബാധിക്കാതെ തന്നെ ചർമ്മത്തിലെ ജലാംശം പകരാൻ തക്കാളി സഹായിക്കും. യഥാർത്ഥത്തിൽ ചർമത്തിലെ ഇതിൻറെ ഉപയോഗം ഈർപ്പത്തെ സമീകരിക്കും. അതിനാൽ തന്നെ താരതമ്യേന നിങ്ങൾക്ക് വരേണ്ടതോ അല്ലെങ്കിൽ എണ്ണമയമുള്ളതോ ആയ ഏതുതരം ചർമ്മമുണ്ടെങ്കിൽപ്പോലും, മുഖത്ത് തക്കാളി ഉപയോഗിച്ചാൽ അത് ഏറ്റവും പ്രകൃതിദത്തമായ രീതിയിൽ ജലാംശം പകർന്നു നൽകാൻ വഴിയൊരുക്കും. കറ്റാർ വാഴ ജെല്ലുമായി കുറച്ചു തക്കാളിനീര് കലർത്തി ചർമത്തിൽ പുരട്ടുക
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : amazing beauty benefits tomato for your skin
Malayalam News from malayalam.samayam.com, TIL Network