പല ആളുകളിലും സാധാരണയായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വിളർച്ച അഥവാ അനീമിയ. വിളർച്ചയുണ്ടാകാനുള്ള പ്രധാന കാരണം ഹീമോഗ്ലോബിന്റെ കുറവാണ്. വിളർച്ച അകറ്റാൻ സഹായിക്കുന്ന ചില ആഹാര ശീലങ്ങൾ ഇതാ…
ഹൈലൈറ്റ്:
- വിളർച്ച എങ്ങനെ പരിഹരിക്കാം?
- ഇരുമ്പിന്റെ കുറവ് നികത്താൻ സഹായിക്കുന്ന ചില പൊടിക്കൈകൾ
ശരീരത്തിൽ ഇരുമ്പിന്റെ കുറവ് നികത്താൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്. ആയുർവേദ പ്രകസാരമുള്ള ഒറ്റമൂലികളും ചികിത്സകളും ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ നിങ്ങളെ സഹായിക്കുന്നു.
ശരീരത്തിൽ സുപ്രധാന ധാതുവായ ഇരുമ്പ് ഇല്ലാതിരിക്കുമ്പോൾ അനീമിയ അഥവാ വിളർച്ച സംഭവിക്കുന്നു. ശ്വാസതടസ്സം, ക്ഷീണം, വിളർച്ച, തലവേദന, തലകറക്കം, വരണ്ട കേടായ മുടിയും ചർമ്മവും, നാവിന്റെ വീക്കം, ഹൃദയമിടിപ്പ് വർദ്ധന, പൊട്ടുന്ന നഖങ്ങൾ എന്നിവയാണ് ഇരുമ്പിന്റെ കുറവിന്റെ ലക്ഷണങ്ങൾ. ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കാൻ കോശങ്ങളെ പ്രാപ്തരാക്കുന്ന ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ആയ ഹീമോഗ്ലോബിൻ നിർമ്മിക്കാൻ ശരീരത്തിന് ഇരുമ്പ് ആവശ്യമാണ്. ശരീരത്തിൽ ഹീമോഗ്ലോബിൻ കുറവാണെങ്കിൽ, ടിഷ്യൂകൾക്കും പേശികൾക്കും ഫലപ്രദമായി പ്രവർത്തിക്കാൻ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല, ഈ അവസ്ഥയാണ് വിളർച്ച.
അമിതമായാൽ ഔഷധ പാനീയങ്ങളും അപകടം വരുത്തിവെക്കും
ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ചില ആയുർവേദ പൊടിക്കൈകൾ ഇതാ
* നെല്ലിക്കയും ചുവന്ന ബീറ്റ്റൂട്ടും ചേർന്ന ജ്യൂസ് കുടിക്കുന്നത് ചുവന്ന രക്താണുക്കളെ വീണ്ടും സജീവമാക്കുന്നതിനും ശരീരത്തിന് പുതിയ ഓക്സിജൻ ലഭിക്കുന്നതിനും സഹായിക്കും. അതിനാൽ, അത് കുടിച്ച് വ്യത്യാസം കാണുക.
* വിളർച്ച ഉള്ളവർക്ക് ആപ്പിൾ കഴിക്കുന്നത് സഹായകമാകും.
* നിങ്ങൾ രണ്ടോ മൂന്നോ ടീസ്പൂൺ ഉലുവ ഒരു രാത്രി.മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെക്കുക. ഈ വിത്തുകൾ അരിയിൽ ചേർത്ത് വേവിക്കുക. ആവശ്യാനുസരണം ഉപ്പ് ഇടുക, ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ നിങ്ങൾക്ക് ഒരു മാസംമുഴുവൻ ദിവസവും ഈ ഉലുവ ചേർത്ത ചോറ് കഴിക്കാം.
* നിങ്ങൾക്ക് അര കപ്പ് ആപ്പിൾ ജ്യൂസ് അര കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ഒരുമിച്ച് ചേർക്കാം. ഇതിലേക്ക് കുറച്ച് തേൻ ചേർത്ത് നന്നായി ഇളക്കുക. ഈ ജ്യൂസ് കുടിക്കുക, നിങ്ങൾക്ക് വ്യത്യാസം കാണും.
* കറുത്ത എള്ള് ചെറുചൂടുള്ള വെള്ളത്തിൽ കുറഞ്ഞത് 2 മണിക്കൂർ നേരം മുക്കി വയ്ക്കുക. ഇതിന്റെ പേസ്റ്റ് ഉണ്ടാക്കി, ആ മിശ്രിതത്തിലേക്ക് തേൻ ചേർക്കുക. എന്നിട്ട് നന്നായി ഇളക്കുക, ഒരു ഗ്ലാസ് പാലിൽ ചേർത്ത്, ദിവസവും കഴിക്കുക.
* നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിൻ എണ്ണം വർദ്ധിപ്പിക്കാൻ ഒരു മാതളനാരങ്ങ (അനാർ) കഴിക്കുക.
* ഹീമോഗ്ലോബിൻ എണ്ണം വർദ്ധിപ്പിക്കുന്നതിന് വാഴപ്പഴം സ്ഥിരമായി കഴിക്കുക.
* നല്ല ആരോഗ്യത്തോടെ തുടരാൻ ദിവസേന വ്യായാമം ചെയ്യുക അല്ലെങ്കിൽ യോഗ ചെയ്യുക. പച്ച ഇലക്കറികളായ ചീര, കടല, ബീൻസ്, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, പയർവർഗ്ഗങ്ങൾ, മത്തങ്ങ വിത്തുകൾ, ക്വിനോവ, ബ്രൊക്കോളി, ടോഫു, മുഴു ധാന്യങ്ങൾ എന്നിവ കഴിക്കുക.
* കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ചതിനു ശേഷം, അടുത്ത ദിവസം രാവിലെ 10-15 എണ്ണം കഴിക്കുന്നത് ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, വിളർച്ച മൂലം സാധാരണ ഉണ്ടാകുന്ന മലബന്ധം ഒഴിവാക്കാനും സഹായിക്കും.
* ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണത്തോടൊപ്പം, വിറ്റാമിൻ സി ഉള്ളതിനാൽ ഇരുമ്പിന്റെ മികച്ച ആഗിരണം ചെയ്യാൻ സഹായിക്കുന്ന നാരങ്ങ, ഓറഞ്ച്, തക്കാളി എന്നിവയും ധാരാളം കഴിക്കുക.
ശ്രദ്ധിക്കുക: നിങ്ങൾ ഒരു സർട്ടിഫൈഡ് ആയുർവേദ ഡോക്ടറിൽ നിന്ന് മാത്രം ആയുർവേദ ചികിത്സ തേടുക. അവർ നിങ്ങളെ വിശദമായി പരിശോധിക്കുകയും തുടർന്ന് നൽകുന്ന മരുന്നുകളോ ചികിത്സകളോ മാത്രം സ്വീകരിക്കാൻ ശ്രദ്ധിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.
ബീറ്റ്റൂട്ട് – നാരങ്ങാ ജ്യൂസ് തയ്യാറാക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : best food habits to treat anemia at home
Malayalam News from malayalam.samayam.com, TIL Network