കൃഷി സ്ഥലത്ത് തൂങ്ങിയ നിലയിലാണ് ഹർപാലിന്റെ മൃതദേഹം കണ്ടെത്തുന്നത്. അച്ഛൻ തൂങ്ങിമരിച്ചതാണെന്നായിരുന്നു മകളും കുടുംബാംഗങ്ങളും പോലീസിനോട് ആദ്യം പറഞ്ഞത്.
പ്രതീകാത്മക ചിത്രം. PHOTO: TNN
ഹൈലൈറ്റ്:
- കാമുകനെ വിവാഹം ചെയ്യാൻ സമ്മതിച്ചില്ല
- കാമുകനൊപ്പം ചേർന്ന് യുവതി അച്ഛനെ കൊന്നു
- മൃതദേഹം കെട്ടിത്തൂക്കി ആത്മഹത്യയെന്ന് പറഞ്ഞു
ജൂലൈ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാടത്തിലേക്ക് പോയ സമയത്തായിരുന്നു ഇയാളെ സംഘം കൊലപ്പെടുത്തിയത്. കൃഷി സ്ഥലത്ത് തൂങ്ങിയ നിലയിലാണ് ഹർപാലിന്റെ മൃതദേഹം കണ്ടെത്തുന്നത്. അച്ഛൻ തൂങ്ങിമരിച്ചതാണെന്നായിരുന്നു മകളും കുടുംബാംഗങ്ങളും പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ ഇവർ പരാതി നൽകുകയും ചെയ്തിരുന്നില്ല.
Also Read : ജില്ലാ ജഡ്ജി ഓട്ടോയിടിച്ച് മരിച്ചു; കൊലപാതകമെന്ന് സംശയം; വീഡിയോ പുറത്ത്
എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ ഇരുമ്പ് വടി കൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതേതുടർന്നാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്. തുടർന്ന് ഹർപാലിന്റെ മകളും കാമുകനും അറസ്റ്റിലാവുകയും ചെയ്തു.
Also Read : കാനഡയിൽ സ്ഥിരതാമസമാക്കാമെന്ന് പറഞ്ഞ് ഭാര്യ 24 ലക്ഷം കവര്‍ന്നു; ഭര്‍ത്താവ് ജീവനൊടുക്കി
ബദൗനിലെ ഇസ്ലാം നഗറിൽ നിന്നാണ് പ്രീതിയുടെ കാമുകൻ ധർമ്മേന്ദ്ര അറസ്റ്റിലായതെന്ന് സാമ്പൽ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. ഹർപാലിനെ കൊന്ന് കെട്ടി തൂക്കിയതാണെന്ന് പ്രതികൾ സമ്മതിച്ചതായും പോലീസ് പറയുന്നു.
കേരളത്തിലെ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : sambhal girl arrested with his boyfriend related to his father death
Malayalam News from malayalam.samayam.com, TIL Network