കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളിൽ ആറു പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള അതിര്‍ത്തി തര്‍ക്കമാണ് വീണ്ടും ചൂടുപിടിച്ചത്.
അസം മുഖ്യമന്ത്രി ഹിമാന്ത ബിസ്വ ശർമ Photo: The Times of India/File
ഹൈലൈറ്റ്:
- ഇരുവിഭാഗത്തും നിരവധി പേര്‍ക്ക് പരിക്ക്
- ഇരുനൂറോളം പോലീസുകാര്‍ക്കെതിരെ കേസ്
- കൊലപാതകശ്രമത്തിന് അസം മുഖ്യമന്ത്രിയ്ക്കെതിരെ കേസ്
Also Read: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 41,000 കേസുകള്‍ ഭൂരിഭാഗവും കേരളത്തിൽ
ജൂലൈ 26നാണ് ഇതുസംബന്ധിച്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ദ ക്വിൻ്റ് റിപ്പോര്‍ട്ട് ചെയ്തു. 200ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. മിസോറാമിലെ കോലസിബ് ജില്ലയിലെ വൈറങ്കട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അസമിലെ കോച്ചാര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ ഇരുസംസ്ഥാനങ്ങളിലെയും ആളുകള്‍ തമ്മിൽ കഴിഞ്ഞയാഴ്ച വരിയ സംഘര്‍ഷമുണ്ടായിരുന്നു. അസമിൽ നിന്നുള്ള അഞ്ച് പോലീസ് ഉദ്യോഗസ്ഥരും അക്രമങ്ങള്‍ക്കിടെ കൊല്ലപ്പെട്ടിരുന്നു.
Also Read: ഒറ്റ ദിവസംകൊണ്ട് അഞ്ച് ലക്ഷം ഡോസ് വാക്സിൻ വിതരണം; ഒരു ലക്ഷം ഡോസ് ലഭിച്ചത് തലസ്ഥാന ജില്ലയ്ക്ക്
164 കിലോമീറ്ററോളം നീളുന്ന അതിര്‍ത്തിയിൽ ഇരുസംസ്ഥാനങ്ങളും തമ്മിൽ പലയിടത്തും വര്‍ഷങ്ങളോളം നീണ്ട തര്‍ക്കമുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാനായി 1994 മുതൽ ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന അതിര്‍ത്തിയിലുള്ള നദിക്കരയിൽ കുടിൽ വെച്ചു താമസിച്ചവര്ക്കെതിരെ അസം സര്‍ക്കാര്‍ നടപടിയെടുത്തതിനു പിന്നാലെയാണ് വീണ്ടും പ്രശ്നം തുടങ്ങിയത്. ഇതോടെ ഇരുവിഭാഗവും തമ്മിലടിക്കുകയായിരുന്നു. സംഘര്‍ഷത്തിൽ പോലീസും ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അസം പോലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മിസോറമും മിസോറം പോലീസാണ് ആക്രമിച്ചതെന്ന് അസമും ആരോപിക്കുന്നുണ്ട്.
9 മാസമായിട്ടും തൊഴിലുറപ്പ് കൂലിയില്ല
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mizoram registers fir against assam cm himanta biswa sarma and top officials in assam mizoram border dispute
Malayalam News from malayalam.samayam.com, TIL Network