നേരിട്ടുള്ള ഏറ്റമുട്ടലുകളില്‍ സിന്ധുവിന് മുകളില്‍ തായ് സൂ യിങ്ങിന് വ്യക്തമായ അധിപത്യം ഉണ്ട്
PV Sindhu vs Tai Tzu-Ying Live Streaming, When and Where to watch: തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും മെഡലുറപ്പിക്കാന്‍ ഇന്ത്യയുടെ പി.വി. സിന്ധു ഇന്ന് കളത്തിലിറങ്ങും. റിയോയില്‍ കരോലീന മരീനോട് കലാശപ്പോരില്‍ അടിയറവ് പറഞ്ഞ് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന താരം ഇത്തവണ സ്വര്‍ണ മെഡലില്‍ മുത്തമിടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ജനത.
ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമി ഉറപ്പിച്ചത്. സിന്ധുവിനെ പോലെ തന്നെ ഒളിംപിക്സില്‍ സ്ഥിരതയോടെ മുന്നേറുന്ന ചൈനീസ് തായ്പെയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ്ങാണ് എതിരാളി.
ക്വാര്‍ട്ടറില്‍ ലോക അഞ്ചാം നമ്പര്‍ താരമായ ഡെന്മാര്ക്കിന്റെ റച്ചനോക്ക് ഇന്റനോണിനെ മറികടന്നാണ് തായ് സൂ യിങ്ങിന്റെ വരവ്. നേരിട്ടുള്ള ഏറ്റമുട്ടലുകളില്‍ സിന്ധുവിന് മുകളില്‍ തായ് സൂ യിങ്ങിന് വ്യക്തമായ അധിപത്യം ഉണ്ട്.
ഇതുവരെ 18 തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. സിന്ധുവിന് ജയം സ്വന്തമാക്കാനായത് അഞ്ച് തവണ മാത്രം. അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും ജയം തായ് സൂ യിങ്ങിനൊപ്പമായിരുന്നു. ടോക്കിയോ ഒളിംപിക്സില്‍ ആദ്യമായാണ് സിന്ധും തനിക്ക് മേല്‍ ആധിപത്യമുള്ള ഒരു താരത്തെ നേരിടുന്നത്.
What time will PV Sindhu vs Tai Tzu-Ying Women’s Singles Badminton semi-final match of Tokyo Olympics 2020 begin? പി.വി. സിന്ധു – തായ് സൂ യിങ്ങ് സെമി ഫൈനല്‍ മത്സര സമയം?
ഇന്ത്യന്‍ സമയം വൈകിട്ട് 3.20 നാണ് പി.വി. സിന്ധു – തായ് സൂ യിങ്ങ് സെമി ഫൈനല്‍ മത്സരം ആരംഭിക്കുക.
Which TV channel will telecast PV Sindhu vs Tai Tzu-Ying Women’s Singles Badminton semi-final match of Tokyo Olympics 2020 in India? ഇന്ത്യയില്‍ ഏത് ചാനലിലാണ് പി.വി. സിന്ധു – തായ് സൂ യിങ്ങ് സെമി ഫൈനല്‍ തത്സമയ സംപ്രേക്ഷണം കാണാന്‍ സാധിക്കുക?
ഇന്ത്യയില്‍ ഡി.ഡി. സ്പോര്‍ട്സ്, സോണി സ്പോര്‍ട്സ് എന്നീ ചാനലുകളില്‍ പി.വി. സിന്ധു – തായ് സൂ യിങ്ങ് സെമി ഫൈനല്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
How to watch Live Streaming of PV Sindhu vs Tai Tzu-Ying Women’s Singles Badminton semi-final match of Tokyo Olympics 2020? പി.വി. സിന്ധു – തായ് സൂ യിങ്ങ് സെമി ഫൈനല്‍ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?
പി.വി. സിന്ധു – തായ് സൂ യിങ്ങ് സെമി ഫൈനല്‍ ലൈവ് സ്ട്രീമിങ് സോണി ലൈവ് ആപ്ലിക്കേഷനിലൂടെ കാണാവുന്നതാണ്.
Also Read: Tokyo Olympics 2020: പ്രായം 13; നേട്ടം ഒളിംപിക്സില്‍ സ്വര്‍ണം