തൊലിയും കുരുവുമെല്ലാം ശ്രദ്ധാപൂർവ്വം നീക്കിയ ശേഷമാണ് മത്തങ്ങാ നാം പാചക ആവശ്യത്തിനായി തയ്യാറാക്കിയെടുക്കുന്നത്. എന്നാൽ പലപ്പോഴും നാം വലിച്ചെറിയുന്ന ഈ മത്തങ്ങാക്കുരുവിന് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുണ്ട് എന്ന കാര്യം അറിയാമോ?
അറിയാം മത്തങ്ങാക്കുരു നൽകുന്ന ആരോഗ്യ ഗുണങ്ങൾ
ഹൈലൈറ്റ്:
- മത്തങ്ങാക്കുരു എന്തുകൊണ്ടും മികച്ച ഒരു പോഷകാഹാരമാണ്
- പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ വണ്ണം കുറയ്ക്കാൻ വരെ മത്തങ്ങാക്കുരു ഉപയോഗിക്കാം
പോഷക ഗുണങ്ങൾ
വലുപ്പത്തിൽ ചെറുതായിരിക്കാം, പക്ഷേ മത്തങ്ങാ കുരു പോഷകങ്ങളുടെയും ആരോഗ്യ ആനുകൂല്യങ്ങളുടെയും ശക്തികേന്ദ്രങ്ങളാണ്. നട്ട്സ് പോലെ, ഒമേഗ -6 ഫാറ്റി ആസിഡുകൾ ഉൾപ്പെടെ പ്രോട്ടീന്റെയും അപൂരിത കൊഴുപ്പുകളുടെയും സമ്പുഷ്ടമായ ഉറവിടമാണ് മത്തങ്ങ വിത്തുകൾ. ഇരുമ്പ്, കാൽസ്യം, ബി 2, ഫോളേറ്റ്, ശരീരം വിറ്റാമിൻ എ ആയി മാറ്റുന്ന ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ അവയിൽ അടങ്ങിയിട്ടുണ്ട്.
മത്തങ്ങാക്കുരു കഴിക്കുന്നത് ആരോഗ്യത്തിന് എങ്ങനെ ഗുണകരമാകുന്നു എന്ന് മനസ്സിലാക്കാം.
1. പ്രമേഹം നിയന്ത്രിക്കാൻ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മത്തങ്ങ വിത്തുകളും ചണവിത്തും പോലുള്ളവ ഉയർന്ന കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പോലുള്ള പ്രമേഹ സങ്കീർണതകൾ തടയാൻ സഹായിക്കും. ഈ വിത്തുകളുടെ ഹൈപ്പോഗ്ലൈസമിക് ഗുണങ്ങൾ പ്രമേഹമുള്ളവരെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാൻ സഹായിക്കും.
രക്തസമ്മർദ്ദം കുറയ്ക്കും ഡാഷ് ഡയറ്റ്; എന്തൊക്കെ കഴിക്കണം, ഒഴിവാക്കണം
2. രക്തസമ്മർദ്ദം കുറയ്ക്കാൻ
മഗ്നീഷ്യത്തിന്റെ ഒരു മികച്ച സ്രോതസ്സായതിനാൽ, മത്തങ്ങാക്കുരു ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിച്ചേക്കാം, എന്നിരുന്നാലും ഈ മേഖലയിൽ മഗ്നീഷ്യം വഹിക്കുന്ന പങ്കിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണ്.
3. നല്ല ഉറക്കത്തിന്
നല്ല ഉറക്കം ലഭിക്കുവാൻ മഗ്നീഷ്യം ആവശ്യമാണ്, അതിനാൽ മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമായ മത്തക്കുരു കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കും.
4. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ
മത്തങ്ങാക്കുരു ആൽഫ-ലിനോലെനിക് ആസിഡ് (എഎൽഎ) ഉൾപ്പെടെയുള്ള അപൂരിത കൊഴുപ്പുകളുടെ നല്ല ഉറവിടമാണ്. ഇത് ഹൃദയത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും നല്ലതാണെന്ന് നല്ല തെളിവുകൾ ഉണ്ട്.
ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ മത്തങ്ങാക്കുരുവിൽ നിന്ന് തയ്യാറാക്കുന്ന എണ്ണ സഹായിച്ചതായി 2011 ലെ ഒരു പഠനം കണ്ടെത്തിയിരുന്നു.
5. ക്യാൻസർ സാധ്യത കുറയ്ക്കാൻ
ക്യാൻസറിനെ തടയാൻ കഴിയുന്ന ഒരു ഭക്ഷണവും ഇല്ലെങ്കിലും, കാൻസറിനുള്ള ചില അപകട ഘടകങ്ങളും നിങ്ങളുടെ ഭക്ഷണ ശീലവുമായി ബന്ധമുണ്ട്. അതിനാൽ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. മത്തങ്ങ വിത്തുകൾ ആന്റിഓക്സിഡന്റുകളുടെ ഒരു നല്ല സ്രോതസ്സാണ്, ഇത് കോശങ്ങളെ തകരാറിലാക്കുന്ന ‘ഫ്രീ റാഡിക്കലുകളെ’ ഇല്ലാതാക്കാൻ സഹായിക്കും. പ്രത്യേകിച്ച്, ഒരു പഠനത്തിൽ മത്തങ്ങ വിത്തുകൾ ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾ മത്തങ്ങാക്കുരു സ്ഥിരമായി കഴിച്ചത് വഴി, അത് കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് സ്തനാർബുദ സാധ്യത ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. കൂടാതെ, ആർത്തവ വിരാമം എത്താത്ത സ്ത്രീകളിലും മത്തങ്ങാക്കുരു ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
6. മൂത്രാശയ സംബന്ധമായ രോഗങ്ങൾ കുറയ്ക്കാൻ
മത്തങ്ങാക്കുരുവിൽ നിന്ന് തയ്യാറാക്കുന്ന എണ്ണയ്ക്ക് മൂത്രാശയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനോ ചികിത്സിക്കുന്നതിനോ ഉള്ള ചികിത്സാ ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
കാൽമുട്ട് വേദനയ്ക്ക് പരിഹാരം ഇതാ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : know these incredible health benefits of pumpkin seeds
Malayalam News from malayalam.samayam.com, TIL Network