സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ അവതരിപ്പിക്കാനുള്ള നാടകത്തിൻ്റെ പരിശീലനമാണ് കുട്ടിയുടെ മരണത്തിൽ കലാശിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
പ്രതീകാത്മക ചിത്രം Photo: The Times of India/File
ഹൈലൈറ്റ്:
- സംഭവം ഉത്തര്‍ പ്രദേശിൽ
- വിവരം പോലീസിൽ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചു
- മരണം നടന്നെന്ന് കുട്ടിയ്ക്ക് മനസ്സിലായില്ലെന്ന് റിപ്പോര്‍ട്ട്
Also Read: സ്വര്‍ണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായി; വെളിപ്പെടുത്തലുമായി കസ്റ്റംസ് കമ്മീഷണര്‍
ഓഗസ്റ്റ് 15ന് സ്കൂളിൽ അവതരിപ്പിക്കാനുള്ള നാടകത്തിൻ്റെ പരിശീലനത്തിലായിരുന്നു ബബാത് ഗ്രാമത്തിലെ കുട്ടികള്‍. സ്വാതന്ത്ര്യസമരസേനാനിയായ ഭഗത് സിങിൻ്റെ ജീവിതകഥയായിരുന്നു പ്രമേയം. വധശിക്ഷയുടെ രംഗം പരിശീലിക്കാനായി ഭഗത് സിങിൻ്റെ വേഷം ചെയ്യുന്ന റാം എന്ന കുട്ടി സ്റ്റൂളിൽ കയറി നിന്ന് കഴുത്തിൽ കുരുക്കിടുകയായിരുന്നു. വീടിൻ്റെ മേൽക്കൂരയിലായിരുന്നു കയര്‍ കെട്ടിയിരുന്നത്. എന്നാൽ അബദ്ധത്തിൽ കാലിനടിയിൽ നിന്ന് സ്റ്റൂള് തെന്നിമാറിയതോടെ കുട്ടി കഴുത്തിൽ കുരുക്കു മുറുകി മരിക്കുകയായിരുന്നു. കൂട്ടുകാര്‍ ഭയന്നു നിലവിളിച്ചതോടെ അയൽക്കാര്‍ ഓടിയെത്തുകയായിരുന്നുവെന്ന് ഡൈലി പയനിയര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടി മേൽക്കൂരയിൽ തൂങ്ങി നിൽക്കുന്ന കാഴ്ചയാണ് അയൽക്കാര്‍ കണ്ടത്.
Also Read: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 41,000 കേസുകള്‍ ഭൂരിഭാഗവും കേരളത്തിൽ
സംഭവം കുടുംബം പോലീസിൽ അറിയിച്ചില്ലെന്നും കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. മരിച്ച കുട്ടി ഇതുവരെ സ്കൂളിൽ പോയിട്ടില്ലെന്നും എന്നാൽ ഭഗത് സിങിൻ്റെ വേഷം ചെയ്യണമെന്ന കുട്ടിയുടെ നിര്‍ബന്ധം മൂലം പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളായ മറ്റു കുട്ടികള്‍ കുട്ടിയെ നാടകത്തിൽ ഉള്പ്പെടുത്തുകയായിരുന്നുവെെന്നാണ് സീ ന്യൂസ് റിപ്പോര്‍ട്ട്. കയറിൽ തൂങ്ങിക്കിടന്ന റാം മരിച്ചെന്ന വിവരം മറ്റു കുട്ടികള്‍ക്ക് മനസ്സിലായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കുറേ നേരം കഴിഞ്ഞിട്ടും അനക്കമില്ലാതെ വന്നതോടെ കുട്ടികള്‍ നിലവിളിക്കുകയും അയൽവാസികള്‍ ഓടിയെത്തുകയുമായിരുന്നു. മരിച്ച കുട്ടിയുടെ അച്ഛൻ സ്ഥലത്തെത്തിയപ്പോഴേയ്ക്കും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 10 year old up boy strangled to death while allegedly practicing bhagat singh drama for independence day
Malayalam News from malayalam.samayam.com, TIL Network