വരണ്ട ചര്‍മത്തിന് മുള്‍ത്താണി മിട്ടി ഉപയോഗിയ്ക്കേണ്ട രീതി എങ്ങനെ എന്നു നോക്കൂ.
മുൾട്ടാണി മിട്ടി
മികച്ച ഒരു സ്ക്രബായി ഉപയോഗിക്കാൻ സാധിക്കുന്ന മുൾട്ടാണി മിട്ടിക്ക് ചർമ്മത്തിലെ നിർജ്ജീവമായ കോശങ്ങളെ പുറന്തള്ളാനും ബ്ലാക്ക്ഹെഡുകളും വൈറ്റ്ഹെഡുകളും നീക്കം ചെയ്യാനും ചർമ്മത്തിൽ സ്വാഭാവികവും ആരോഗ്യ പൂർണ്ണവുമായ തിളക്കം നിലനിർത്താനും സാധിക്കും. ചർമ്മ ഭാഗങ്ങളിലെ രക്തചംക്രമണത്തെ വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യവും ടോണുമെല്ലാം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.എണ്ണ, അഴുക്ക്, മാലിന്യങ്ങൾ എന്നിവ പുറന്തള്ളിക്കൊണ്ട് മുൾട്ടാണി മിട്ടി ചർമ്മത്തെ ശുദ്ധീകരിക്കുന്നു.
നാരങ്ങ
ചർമ്മ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റിഓക്സിഡൻ്റായ വിറ്റാമിൻ സി യുടെ സ്വാഭാവിക ഉറവിടമാണ് നാരങ്ങ. ഇന്ന് നാം ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ചർമസംരക്ഷണ മാർഗ്ഗങ്ങളിലും ഒരു മികച്ച കൂട്ടിച്ചേർക്കലായി ഇത് ഉപയോഗിക്കാനാവും. വിറ്റാമിൻ സി ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും അകാല വാർദ്ധക്യത്തെ തടയുകയും ചെയ്യുന്നു. ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയിലേയ്ക്ക് അര ടീസ്പൂണ്‍ നാരങ്ങാ നീര്, അര ടീസ്പൂണ്‍ തക്കാളി നീര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക. ചര്‍മ്മം വരണ്ടുപോകാതിരിക്കാന് ഈ പാക്ക് സഹായിക്കും.
തൈര്
തൈര് ഒരു നല്ല അണുനാശിനിയാണ്.തൈര് മുഖത്തിന് നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഇഫക്ടു നല്കുന്ന ഒന്നാണ്. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. ചര്‍മത്തിലെ കറുത്ത പാടുകള്‍ക്കും കുത്തുകള്‍ക്കും മുഖക്കുരുവിനുമെല്ലാം ഇതു നല്ലൊരു പരിഹാരമാണ്.ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. തേനില്‍ എന്ന പോലെ തൈരിലും ആന്റീ ബാക്ടീരിയല്‍ ഘടകങ്ങളും ഈര്‍പ്പവും ഉണ്ട്. ഇത് ചര്‍മ്മത്തിലെ ഈര്‍പ്പം മുള്‍ട്ടാണി മിട്ടി വലിച്ചെടുക്കുന്നത് ഒരു പരിധി വരെ തടയുന്നു.
തേൻ
വരണ്ട ചര്‍മത്തിന് ഇത് ഉപയോഗിയ്ക്കാന്‍ പറ്റിയ ഒരു രീതിയെന്നത് തേന്‍ ചേര്‍ത്താണ്.തേൻ മുഖത്തെ ജലാംശം സംരക്ഷിച്ചു നിർത്തുന്നു. കൂടാതെ അണുബാധയിൽ നിന്നും ഒരു നല്ല സംരക്ഷണമാണ് തേൻ. മുൽത്താനി മിട്ടി മുഖം വൃത്തിയാക്കുന്നു. ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. തേനിലുള്ള ഈര്‍പ്പവും ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും ചർമ്മം വരളാതിരിക്കാന്‍ സഹായിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to use multani mitti for dry skin
Malayalam News from malayalam.samayam.com, TIL Network