Jibin George | Samayam Malayalam | Updated: 31 Jul 2021, 12:53:00 PM
മധ്യപ്രദേശിലെ ഭിൺഡ് ജില്ലാ ജയിലിൻ്റെ ആറാം നമ്പർ ബറാക്കിൻ്റെ ഭിത്തിയാണ് ഇന്ന് പുലർച്ചെ തകർന്ന് വീണത്. കാലപ്പഴക്കമാണ് ഭിത്തി തകർന്ന് വീഴാൻ കാരണമായതെന്നാണ് റിപ്പോർട്ട്
അപകടമുണ്ടായ ജയിൽ. Photo: ANI
ഹൈലൈറ്റ്:
- ജയിൽ ഭിത്തി തകർന്ന് വീണ് 22 തടവുകാർക്ക് പരിക്കേറ്റു.
- അപകടം മധ്യപ്രദേശിലെ ഭിൺഡ് ജില്ലാ ജയിലിൽ.
- പരിക്കേറ്റ തടവുകാരെ ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാന അതിർത്തി തർക്കം: അസം മുഖ്യമന്ത്രിയ്ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് മിസോറം
മധ്യപ്രദേശിലെ ഭിൺഡ് ജില്ലാ ജയിലിൻ്റെ ആറാം നമ്പർ ബറാക്കിൻ്റെ ഭിത്തിയാണ് ഇന്ന് പുലർച്ചെ 5.15ഓടെ തകർന്ന് വീണത്. 22 പേർക്ക് പരിക്കേറ്റതായും ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്നും പോലീസ് സൂപ്രണ്ട് മനോജ് കുമാർ വാർത്താ ഏജൻസിയായ
പിടിഐയോട് പറഞ്ഞു. പരിക്കേറ്റ മറ്റ് തടവുകാരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കാലപ്പഴക്കമാണ് ഭിത്തി തകർന്ന് വീഴാൻ കാരണമായതെന്നാണ് റിപ്പോർട്ട്. ദിവസങ്ങളായി മഴ ശക്തമായതോടെയാണ് അപകടമുണ്ടായത്. അപകടം ഉണ്ടാകുമ്പോൾ ജയിലിൽ 225 തടവുകാർ ഉണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തു. കെട്ടിടത്തിൻ്റെ പഴക്കവും മഴയും ശക്തമായതാകാം ഭിത്തി തകർന്ന് വീഴാൻ കാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥനായ മനോജ് കുമാർ പറഞ്ഞു.
പെഗാസസ് ഫോൺ ചോര്‍ത്തൽ: ഹർജികൾ അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി
കെട്ടിടത്തിന് 150 വർഷത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായതോടെ ആറാം നമ്പര്‍ ബറാക്ക് പൂര്‍ണമായി തകര്‍ന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഒറ്റ ദിവസംകൊണ്ട് അഞ്ച് ലക്ഷം ഡോസ് വാക്സിൻ വിതരണം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : prisoners injured as barrack wall collapses in madhya pradesh jail
Malayalam News from malayalam.samayam.com, TIL Network