Jibin George | Samayam Malayalam | Updated: 31 Jul 2021, 06:52:00 PM
കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെ സാഹചര്യം പഠിച്ച ശേഷമാണ് കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും നിർണായക പ്രതികരണം ഉണ്ടായത്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- ടിപിആർ ഉയർന്ന തോതിലുള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണം.
- ആളുകൾ കൂട്ടം കൂടുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല.
- കർശന നിയന്ത്രണങ്ങൾ ആവശ്യമാണ്.
ഓണക്കിറ്റ് റെഡി; വാങ്ങും മുൻപ് ഇനങ്ങൾ അറിയാം, വിതരണം തിങ്കളാഴ്ച മുതൽ
ടിപിആർ പത്ത് ശതമാനത്തിലധികമുള്ള പ്രദേശങ്ങളിൽ ഇളവുകൾ അനുവദിച്ചാൽ സാഹചര്യം കൂടുതൽ ഗുരുതരമാകും. കർശനമായ നിയന്ത്രണങ്ങളാണ് ഈ സ്ഥലങ്ങളിൽ ആവസ്യം. ജനങ്ങളുടെ സഞ്ചാരത്തിൽ പോലും ശക്തമായ നിയന്ത്രണം ആവശ്യമാണ്. ആളുകൾ കൂട്ടം കൂടുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വ്യക്തമാക്കി.
കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, അസം, ഒഡീഷ, ആന്ധ്ര, മണിപ്പുർ, മേഖാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിളെ കൊവിഡ് സാഹചര്യങ്ങളാണ് കേന്ദ്രം വിലയിരുത്തിയത്. രാജ്യത്ത് 46 ജില്ലകളിലാണ് ടിപിആര്‍ പത്ത് ശതമാനത്തിന് മുകളിലുള്ളത്. ഐസിഎംആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ, എന്‍എച്ച്എം മിഷന് ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
‘നാലോ അതിലധികമോ കുട്ടികളുള്ളവർക്ക് പ്രതിമാസം 2000 രൂപ’: പ്രഖ്യാപനവുമായി പത്തനംതിട്ട രൂപതയും
അതേസമയം, സംസ്ഥാന ആരോഗ്യവകുപ്പ് ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. ടി.പി.ആര്. 5ന് താഴെയുള്ള 62, ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. 1,64,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,08,969 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,55,078 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
പുൽവാമയിൽ ഏറ്റുമുട്ടൽ; ജെയ്ഷെ ഭീകരരെ സുരക്ഷാസേന വധിച്ചു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid-19 cases in india and more districts’ tpr rates
Malayalam News from malayalam.samayam.com, TIL Network