മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതുമായി ബന്ധമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. ഉണ്ടായിരിക്കണം എന്നാണ് ബാബുൽ സുപ്രിയോയുടെ പ്രതികരണം. 2014 ലാണ് ബിജെപിയിലൂടെ ബോളിവുഡ് ഗായകനായ സുപ്രിയോ രാഷ്ട്രീയ പ്രവേശം നടത്തുന്നത്.
ബാബുൽ സുപ്രിയോ |TOI
ഹൈലൈറ്റ്:
- ബംഗാളി ഭാഷയിലാണ് കുറിപ്പ്
- വിടവാങ്ങുന്നു എന്ന വരികളോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്
- മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ഇല്ലെന്നും അദ്ദേഹം പറയുന്നു
“ഞാൻ വിടവാങ്ങുന്നു, ഭാവുകങ്ങൾ” എന്ന വരികളോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ബംഗാളി ഭാഷയിലാണ് കുറിപ്പ്. താൻ എല്ലാവരുടേയും അഭിപ്രായം കേട്ടു. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി. എപ്പോഴും ഒരു ടീമിനൊപ്പം മാത്രം നിൽക്കുന്ന ആളാണ് താൻ. സമൂഹിക പ്രവർത്തനം നടത്താൻ രാഷ്ട്രീയം വേണമെന്നില്ല. കുറച്ചു കാര്യങ്ങൾ ചിട്ടപ്പെടുത്താനുണ്ടെന്നും ബാബുൽ പറയുന്നു.
ടിപിആർ 10 ശതമാനത്തിലധികമുള്ള ജില്ലകളിൽ കർശന നിയന്ത്രണം വേണമെന്ന് കേന്ദ്രം
താൻ അധികാരത്തിനുള്ള വിലപേശൽ നടത്തുകയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതാണ് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങാനുള്ള കാരണമെന്ന് അദ്ദേഹം പരോക്ഷമായി പറയുന്നുണ്ട്.
ഡല്‍ഹിക്ക് പറക്കാന്‍ ദീദീ; നെഞ്ച് പിടയ്ക്കുന്നത് ആര്‍ക്ക്?
മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതുമായി ബന്ധമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. ഉണ്ടായിരിക്കണം. എന്തായാലും വിഷമിക്കാനില്ലെന്ന് അദ്ദേഹം പറയുന്നു. എംപി സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം പറയുന്നു.
2014 ലാണ് ബിജെപിയിലൂടെ ബോളിവുഡ് ഗായകനായ സുപ്രിയോ രാഷ്ട്രീയ പ്രവേശം നടത്തുന്നത്. ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലും രണ്ടാം മന്ത്രിസഭയിലും സുപ്രിയോ അംഗമായിരുന്നു. ബംഗാളിലെ ടോളിഗുഞ്ച് മണ്ഡലത്തിൽ നിന്നും മത്സരിച്ച സുപ്രിയോയ്ക്ക് തോൽക്കാനായിരുന്നു യോഗം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : removed as union minister recently babul supriyo quits politics
Malayalam News from malayalam.samayam.com, TIL Network