തിരുവനന്തപുരം: സംസ്ഥാനം പ്രളയ സെസ് പിന്‍വലിച്ചതോടെ ആയിരത്തിലധികം ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇന്നു മുതല്‍ വില കുറയും. ഗൃഹോപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് അടക്കമുള്ള സേവനങ്ങള്‍ക്കും വില കുറയുകയാണ്. കാറുകള്‍ക്ക് നാലായിരം രൂപ മുതല്‍ കുറവുണ്ടാകും. പുതിയ വാഹനങ്ങളുടെ വാഹനനികുതിയിലും സെസ് ഒഴിവായത് പ്രതിഫലിക്കും.
കോവിഡ് പ്രതിസന്ധിക്കാലത്ത് ജനങ്ങള്‍ക്കാശ്വാസവും വിപണിക്ക് ഉണര്‍വും നല്‍കുന്നതാണ് പ്രളയ സെസ് പിന്‍വലിക്കാനുള്ള തീരുമാനം.
കഴിഞ്ഞ രണ്ട് വര്‍ഷമായി ടിവി ഫ്രിഡ്ജ്, എസി തുടങ്ങീ ചെറുതും വലുതുമായ വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ശതമാനം ഉണ്ടായിരുന്ന സെസ് സാമ്പത്തിക ഭാരമായിരുന്നു ഉപഭോക്താക്കളെ സംബന്ധിച്ച്. സെസ് ഒഴിവായതോടെ 20,000 രൂപയുടെ ടിവിക്ക് 200 രൂപ കുറയും. കമ്പ്യൂട്ടര്‍, ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവക്കും വില കുറയും. ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറും ബൈക്കും വാങ്ങിക്കുമ്പോള്‍ വിലയിലെ ഒരു ശതമാനം കുറവ് വലിയ ആശ്വാസമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. 3.5 ലക്ഷം രൂപയുടെ കാറിന് 4000 രൂപ കുറയും. 10 ലക്ഷം രൂപയുടെ കാറിന് 10,000 വരെ കിഴിവുണ്ടാകും.
വാഹനങ്ങള്‍ക്ക് മാത്രമല്ല ടയര്‍, ബാറ്ററി തുടങ്ങിയ അനുബന്ധ ഘടകങ്ങള്‍ക്കും വില കുറയും.
ഈ മാസം മുതല്‍ ഇന്‍ഷുറന്‍സ്, ടെലിഫോണ്‍ ബില്‍, ബാങ്കിങ് സേവനം, മൊബൈല്‍ റി ചാര്‍ജ്ജ് തുടങ്ങിയ ചിലവിലും കാര്യമായ കുറവുണ്ടാകും. ആയിരം രൂപയില്‍ കൂടിയ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും എസ്ക്രീം കുട എന്നിവക്കും നിരക്ക് കുറയും. സ്വര്‍ണ്ണം വെള്ളി വിലപിടിപ്പുള്ള കല്ലുകള്‍ എന്നിവക്കുണ്ടായിരുന്നു കാല് ശതമാനം സെസ് ഇല്ലാതാകുന്നത് ആശ്വാസമാകും.
പ്രതിമാസം ഉപഭോക്താക്കള്‍ക്ക് 70 കോടിയിലേറെ ലാഭം
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഓഗസ്റ്റ് ഒന്നു മുതല്‍ ഇല്ലാതായതോടെ ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ ബില്ലിങ് സോഫ്റ്റ്വേറില് വരുത്തിയതായി വ്യാപാരികളും അറിയിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റ് ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ പ്രളയ സെസ് അവസാനിക്കുമ്പോള്‍ 1,700 കോടിയിലധികം രൂപയാണ് സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തിയത്.
ഈ കണക്ക് അനുസരിച്ച് ഇനിയങ്ങോട്ട് ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ശരാശരി 70 കോടിയിലധികം രൂപ ലാഭമുണ്ടാകും. മാത്രമല്ല, വില്‍പ്പനക്കാര്‍ സെസ് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേകം ബില്ല് വാങ്ങി പരിശോധിക്കുകയും വേണം.
വില കുറയും
:അഞ്ച് ശതമാനത്തില്‍ അധികം നികുതിയുള്ള ചരക്ക്-സേവനങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണത്തിന് 0.25 ശതമാനവും ആണ് സെസ് ഈടാക്കിയിരുന്നത്.
അഞ്ച് ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമായിരുന്നില്ല. അതായത്, കേരളത്തില്‍ വില്‍ക്കുന്ന 12 ശതമാനം, 18 ശതമാനം, 28 ശതമാനം ജി.എസ്.ടി.യുള്ള ആയിരത്തോളം ഉത്പന്നങ്ങള്‍ക്ക് വില കുറയും.
സ്വര്‍ണത്തിന് 100 രൂപയോളം കുറയും
പ്രളയ സെസ് ഇല്ലാതാകുന്നതോടെ സ്വര്‍ണത്തിന്റെ വിലയില്‍ 100 രൂപയോളം കുറയും. ഒരു പവന് സ്വര്‍ണത്തിന് ശനിയാഴ്ചത്തെ നിരക്ക് 36,000 രൂപയാണ്. ഇതിനോടൊപ്പം ജി.എസ്.ടി. മൂന്ന് ശതമാനം മാത്രമായിരിക്കും ഇനി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുക.
- ഒരു പവന്റെ വില (ശനിയാഴ്ച) 36,000
- ജി.എസ്.ടി. `3%
- പ്രളയ സെസ് (.25%) 92.7
- ഇങ്ങനെയാണ് ഇന്നലെവരെ വില കണക്കാക്കിയിരുന്നത്.
content highlights: No Flood SEZ from today onwards