എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് അച്ചാര്‍. പൈനാപ്പിള്‍ ഉപയോഗിച്ച് വളരെ വേഗം തയ്യാറാക്കാന്‍ പറ്റുന്ന അച്ചാര്‍ പരിചയപ്പെടാം.
ചേരുവകള്‍
- പൈനാപ്പിള്‍ 2 കപ്പ്
- മുളക് പൊടി ( കശ്മീരി ) 2-3 ടീസ്പൂണ്‍
- കായപ്പൊടി 1/2 ടീസ്പൂണ്‍
- വിനാഗിരി 1 ടേബിള്‍ സ്പൂണ്‍
- ഉപ്പ്
- പഞ്ചസാര 2-3 ടീസ്പൂണ്‍
- കടുക്, ഉലുവ, കറിവേപ്പില, എണ്ണ താളിക്കാന്‍
തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ ചെറുകഷ്ണങ്ങളാക്കുക ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും ഉലുവയും കറിവേപ്പിലയും താളിക്കുക. ഉടനെ തന്നെ പാന്‍ അടുപ്പില്‍ നിന്നും മാറ്റി മുളകുപൊടിയും കായപ്പൊടിയും ചേര്‍ത്ത് ഒന്നു വറുത്തു അതിലേക്കു പൈനാപ്പിള്‍ ചേര്‍ക്കാം .നല്ലോണം ഇളക്കി പാന്‍ വീണ്ടും അടുപ്പിലേക്ക് വെയ്ക്കാം. ഇനി ഉപ്പ് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ അടച്ചു വെച്ചു പാകം ചെയുക.
വെള്ളം ഇതില്‍നിന്നും ഊറി വരും.. പൈനാപ്പിള്‍ പാകത്തിന് വെന്തു വരുമ്പോള്‍ വിനാഗിരി ഒഴിക്കാം… ഇളക്കി വാങ്ങി വെയ്ക്കാം.