Jibin George | Samayam Malayalam | Updated: 02 Aug 2021, 09:41:00 AM
ടെലിഫിലിം സംവിധായകനും എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് ആണ് അറസ്റ്റിലായത്. മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ എന്ന ലഹരിമരുന്ന് ഇയാളിൽ നിന്ന് കണ്ടെത്തി
പിടിയിലായ വിഷ്ണുരാജ്. Photo: Social Media
ഹൈലൈറ്റ്:
- ടെലിഫിലിം സംവിധായകൻ അറസ്റ്റിൽ.
- എറണാകുളം സ്വദേശി വിഷ്ണുരാജ് അറസ്റ്റിലായത്.
- മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ കണ്ടെത്തി.
വിസ്മയ കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ ചിറങ്ങര ദേശീയപാത ജങ്ഷനിലായിരുന്നു സംഭവം. സർവീസ് റോഡിൽ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് സ്ഥലത്ത് എത്തുമ്പോൾ കാറിൻ്റെ മുന്നിലായുള്ള ട്രാഫിക് സിഗ്നലിൻ്റെ തൂണിൽ പിടിച്ച് വിഷ്ണുരാജ് നൃത്തം ചെയ്യുകയായിരുന്നു.
മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറിന് സമീപത്തെത്തിയ പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് ഇയാൾ ലഹരി ഉപയോഗിച്ചിരിക്കുന്നതായി വ്യക്തമായത്. കാറിൽ മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന യുവതിയും ഭർത്താവും ഉണ്ടായിരുന്നു.
പുതിയ ഹൃസ്വചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിന്നും ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് ഇവർ വ്യക്തമാക്കുകയും ചെയ്തു.
‘മാനസയുടെ മരണം വേദനിപ്പിച്ചു’; യുവാവ് ജീവനൊടുക്കി
വിഷ്ണുരാജും സംഘവും യാത്ര ചെയ്തിരുന്ന കാർ പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധമില്ലാത്തതിനാൽ ദമ്പതികളെ വിട്ടയച്ചു. ലഹരിമരുന്നിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ലഹരിമരുന്ന് ഉപയോഗത്തിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹ്രസ്വചിത്രമെടുത്ത സംവിധായകൻ കൂടിയാണ് വിഷ്ണുരാജ്. ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്.
മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : tele film director arrested in thrissur
Malayalam News from malayalam.samayam.com, TIL Network