Sumayya P | Lipi | Updated: 02 Aug 2021, 09:58:00 AM
ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തും
ഹൈലൈറ്റ്:
- കൊച്ചിക്കു പുറമേ മുംബൈ, ഹൈദരാബാദ് നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ നടത്തുക
- ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍
കമ്പനിയുടെ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഈ മാസം ആദ്യ ആഴ്ചയില്‍ തന്നെ മൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും. കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് ആഗസ്ത് അഞ്ചിനും കണ്ണൂരിലേക്ക് ആഗസ്ത് ആറിനുമാണ് സര്‍വീസ് തുടങ്ങുക. കൊച്ചി-ദോഹ റൂട്ടില്‍ വ്യാഴം, ശനി ദിവസങ്ങളിലും കണ്ണൂര്‍-ദോഹ റൂട്ടില്‍ വെള്ളി, ഞായര്‍ ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ദോഹയില്‍ നിന്ന് മൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പുതിയൊരു ബജറ്റ് വിമാന കമ്പനി കൂടി സര്‍വീസ് ആരംഭിക്കുന്നതോട ഈ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് വലിയ തോതില്‍ കുറയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
Also Read: കാത്തിരിപ്പ് നീളും; ഇന്ത്യ- യുഎഇ വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കില്ല
അതിനിടെ, ഖത്തറില്‍ നിന്ന് കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. കൊച്ചിക്കു പുറമേ മുംബൈ, ഹൈദരാബാദ് നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ നടത്തുക. മൂന്ന് നഗരങ്ങളിലേക്കും ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണ വീതമെങ്കിലും സര്‍വീസ് നടത്തുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ദോഹ-കൊച്ചി സര്‍വീസ് ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൊച്ചി-ദോഹ സര്‍വീസ് ബുധന്‍, വെള്ളി ദിവസങ്ങളിലുമാണ് നടത്തുക. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍. ദോഹയില്‍ നിന്ന് മുംബൈയിലേക്ക് ബുധന്‍, വെള്ളി ദിവസങ്ങളില്‍ സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ വെബ്സൈറ്റ് വ്യക്തമാക്കി. അതേസമയം, മുബൈയില്‍ നിന്ന് ദോഹയിലേക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി എന്നീ അഞ്ച് ദിവസങ്ങളിലും സര്‍വീസ് ഉണ്ടാവും.
എത്രനാള്‍ സഹിക്കണം…. കഷ്ടത്തിലായി അധ്യാപകരും വിദ്യാര്‍ത്ഥികളും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : go first to connect doha to 3 indian cities
Malayalam News from malayalam.samayam.com, TIL Network