കാസര്‍കോട്: കര്‍ണാടക-കേരള അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റില്‍ പോലീസും നാട്ടുകാരും തമ്മിലുണ്ടായ വാക്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
മുന്‍പ് അതിര്‍ത്തിയിലെ കര്‍ണാടക മേഖലയില്‍ ഒരു ആര്‍ടിപിസിആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെ ഡെപ്യൂട്ടി കമ്മീഷണറും ദക്ഷിണ കന്നഡാ ജില്ലാ കളക്ടറുമടങ്ങുന്ന ഉന്നത ഉദ്യോസ്ഥര്‍ സ്ഥലത്തെത്തി പരിശോധന പൂര്‍ണമായും നിര്‍ത്തി വെച്ചു. ഇതേത്തുടര്‍ന്നാണ് കേരളത്തില്‍ നിന്നു വരുന്ന നാഷണല്‍ പെര്‍മിറ്റുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞുകൊണ്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. പിന്നീട് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പ്രതിഷേധം അവസാനിപ്പിച്ചു.
പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകള്‍ അനുവദിച്ചു.
വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും വാക്സിനേഷന് പൂര്ത്തിയാക്കിവരേയും മാത്രം കടത്തിവിടാനാണ് കര്‍ണാടക അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
Content Highlights: protest at thalappady checkpost