ശനിയാഴ്ച തായ് സൂയിങ്ങിനോട് സെമിയല്‍ ലോക ചാമ്പ്യ കൂടിയായ സിന്ധു പരാജയപ്പെട്ടിരുന്നു
Tokyo Olympics 2020: കളത്തിന് പുറത്തു അകത്തും പി.വി. സിന്ധു ആരാധകരുടെ മനം കവരുന്ന വ്യക്തിയാണ്. മുന്‍ ഒളിംപിക് ചാമ്പ്യന്‍ കരോലിന മരീന്‍ പരുക്കിനെ തുടര്‍ന്ന് പിന്മാറിയപ്പോള് ആശ്വാസ വാക്കുകളുമായി താരം എത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ സമാനമായ അനുഭവം പങ്കു വച്ചരിക്കുകയാണ് ടോക്കിയോയില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ പരാജയപ്പെട്ട ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ്. മത്സര ശേഷം സിന്ധു തന്നോട് സംസാരിച്ചെന്നും ആ വാക്കുകള്‍ കണ്ണ് നനയിച്ചെന്നുമാണ് തായ് സൂ യിങ്ങ് പറയുന്നത്.
ഫൈനലില്‍ ചൈനയുടെ ചെന്‍ യു ഫെയ്യോട് 18-21 21-19 18-21 എന്ന സ്കോറിനാണ് തായ് പരാജയപ്പെട്ടത്. റിയോ ഒളിംപിക്സ് ഫൈനലില്‍ സിന്ധു കരോലിനയോടും പരാജയപ്പെട്ടിരുന്നു.
“എന്റെ പ്രകടനത്തില്‍ ഞാന്‍ തൃപ്തയായിരുന്നു. പിന്നീട് സിന്ധു വന്നു, അവര്‍ എന്നെ കെട്ടിപ്പിടിച്ചു. ‘എനിക്കറിയാം നിങ്ങള്‍ അസ്വസ്ഥയാണെന്ന്, നന്നായി കളിച്ചു, പക്ഷെ ഇന്ന് നിങ്ങളുടെ ദിവസമല്ലായിരുന്നു. ഞാനും ഇത് അനുഭവിച്ചതാണ്,’ സിന്ധു എന്നെ ചേര്‍ത്തു നിര്‍ത്തി പറഞ്ഞു,” തായ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
“ആത് ആത്മാര്‍ഥമായ സ്വാന്തനമായിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു. നന്നായി പരിശ്രമിച്ചിട്ടും വിജയിക്കാനാകാത്തതില്‍ എനിക്ക് വിഷമമുണ്ടായിരുന്നു. പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി,” തായ് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച തായ് സൂയിങ്ങിനോട് സെമിയല്‍ ലോക ചാമ്പ്യ കൂടിയായ സിന്ധു പരാജയപ്പെട്ടിരുന്നു. 21-18, 21-12 എന്ന സ്കോറില്‍ നേരിട്ടുള്ള സെറ്റിനായിരുന്നു തോല്‍വി.
പിന്നീട് ലൂസേഴ്സ് ഫൈനലില്‍ ചൈനയുടെ ഹി ബിംഗ്ജിയവോയെ തോല്‍പ്പിച്ച് സിന്ധു വെങ്കലം നേടി. തുടര്‍ച്ചയായ ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ സിന്ധുവിന് കഴിഞ്ഞു.
Also Read: Tokyo Olympics 2020: ഹോക്കിയില്‍ ഇന്ത്യക്ക് ഉയര്‍ത്തെഴുന്നേല്‍പ്പ്; വനിതകളും സെമിയില്‍, ചരിത്രം