Sumayya P | Lipi | Updated: 02 Aug 2021, 11:40:00 AM
ഭാരോദ്വഹനത്തിലെ റെക്കോഡ് പ്രകടനത്തിലൂടെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ എത്തിയതിന് പിന്നാലെയാണ് ഹൈജംപില്‍ കൂടി സ്വര്‍ണം ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നത്.
Also Read: ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് ചെലവ് കുറഞ്ഞ യാത്രയൊരുക്കാന്‍ ഗോ ഫസ്റ്റ് വരുന്നു
പങ്കെടുത്ത മൂന്ന് ഒളിമ്പിക്സിലും മെഡല്‍ ചാടിപ്പിടിച്ചുവെന്ന അപൂര്‍വ നേട്ടം കൂടി സ്വന്തമാക്കിയാണ് ബര്‍ഷിം ഖത്തറിന്റെ അഭിമാനമായത്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലവും 2016 റിയോയില്‍ വെള്ളിയും ഖത്തര്‍ താരം നേടിയിരുന്നു.
ടോക്യോ ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയാണ് ഫാരിസ് ഇബ്രാഹീം ഖത്തറിന്റെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേട്ടക്കാരനെന്ന റെക്കോഡ് സ്വന്തമാക്കിയത്. ഭാരോദ്വഹനം 96 കിലോഗ്രാം വിഭാഗത്തില്‍ ഒളിമ്പിക്സ് റെക്കോഡ് കുറിച്ചായിരുന്നു ഫാരിസിന്റെ മിന്നുന്ന പ്രകടനം. മൊത്തം 402 കിലോയാണ് ഫാരിസ് മല്‍സരത്തില്‍ ഉയര്‍ത്തിയത്.
എത്രനാള്‍ സഹിക്കണം…. കഷ്ടത്തിലായി അധ്യാപകരും വിദ്യാര്‍ത്ഥികളും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : olympic gold medals in weightlifting and high jump mark historic day for qatar
Malayalam News from malayalam.samayam.com, TIL Network