Jibin George | Samayam Malayalam | Updated: 02 Aug 2021, 01:21:00 PM
ബലാത്സംഗം ചെയ്ത പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുൻ വൈദികൻ കൂടിയായ റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്
റോബിൻ വടക്കുംചേരി. Photo: TOI
ഹൈലൈറ്റ്:
- കൊട്ടിയൂർ പീഡനക്കേസ്.
- ഹർജികൾ സുപ്രീം കോടതി തള്ളി.
- അഞ്ച് മിനിറ്റിൽ നിലപാട് വ്യക്തമാക്കി കോടതി.
പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ല; സഭയിൽ വിശദീകരണവുമായി മുഖ്യമന്ത്രി
ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടിയായിരുന്നു ഇരയായ പെൺകുട്ടിയുടെ ഹർജി. വിവാഹത്തിനായി രണ്ട് മാസത്തെ ജാമ്യം ആണ് പെൺകുട്ടി ആവശ്യപ്പെടുന്നത്. നാല് വയസുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛൻ്റെ പേര് രേഖപ്പെടുത്താൻ വിവാഹം അനിവാര്യമാണെന്നാണ് പെൺകുട്ടി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.
വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന മുൻ വൈദികൻ കൂടിയായ റോബിൻ വടക്കുംചേരിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. വിവാഹം കഴിക്കാൻ ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് കേരളം. വിവാഹമെന്നത് വ്യതിപരമായ കാര്യമായതിനാൽ വിവാഹത്തെ എതിർക്കുന്നില്ലെങ്കിലും എന്നാൽ പോക്സോ കേസിൽ പ്രതിക്ക് ജാമ്യം നൽകുന്നതിലെ അപാകതയും കേരളം ചൂണ്ടിക്കാട്ടും.
‘നിയമത്തിന് അതീതമായി മനുഷ്യജീവിതത്തിന് സാധ്യതയുണ്ട്’: റോബിനെ പിന്തുണച്ച് ഫാ. പോൾ തേലക്കാട്ട്
റോബിൻ വടക്കുംചേരി കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരിക്കെ 2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. മൂന്ന് വകുപ്പുകളിലായി 60 വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്സോ കടതി വിധിച്ചത്. എന്നാൽ, മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയെന്നും വിധിച്ചിരുന്നു. 2017 ഫെബ്രുവരിയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : supreme court dismisses plea of kottiyoor case convict robin vadakkumcherry for bail to marry victim
Malayalam News from malayalam.samayam.com, TIL Network