ഒരു തുള്ളി എണ്ണ മതി സൗന്ദര്യത്തിനും ആരോഗ്യത്തിനും! കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ? ഇതൊരു ഫലപ്രദമായ മാർഗ്ഗമാണ് എന്ന് മാത്രമല്ല, ഒട്ടും ചിലവും ഇല്ലാത്ത കാര്യമാണ്. ഇതേ കുറിച്ച് കൂടുതൽ അറിയാം.
ഒരു തുള്ളി എണ്ണ കൊണ്ട് പൊക്കിൾ മസ്സാജ് ചെയ്താൽ…
ഹൈലൈറ്റ്:
- പുതിയ തലമുറയ്ക്ക് അത്ര സുപരിചിതമല്ലാത്ത കാര്യമാണിത്!
- ഒരു തുള്ളി എണ്ണ കൊണ്ട് നേടാം ആരോഗ്യവും ഒപ്പം സൗന്ദര്യവും
മുത്തശ്ശിമാർ കുഞ്ഞുങ്ങളുടെ പൊക്കിളിൽ അല്പം എണ്ണയിട്ട് തടവുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ശുദ്ധമായ എണ്ണ പൊക്കിളിൽ പുരട്ടുന്നത് ആരോഗ്യവും സൗന്ദര്യവും ഒരുപോലെ വർധിപ്പിക്കുമെന്ന് പഴമക്കാർക്ക് അറിയാമായിരുന്നു. എന്നാൽ പുതിയ കാലത്ത് മിക്കവർക്കും ധാരണയില്ലാത്ത ഒരു ലളിതമായ ശരീര പരിചരണ രീതിയായാണിത്.
പൊതുവെ അപ്രധാനമായ ഭാഗമായി തോന്നുമെങ്കിലും വളരെ പ്രധാനപ്പെട്ട ഞരമ്പുകളുടെ സംഗമ സ്ഥാനമാണ് പൊക്കിൾ. ഏകദേശം 72000 ഞെരമ്പുകളാണ് ഈ ഭാഗത്ത് ബന്ധപ്പെട്ട് കിടക്കുന്നത്. ആയുർവേദം അനുസരിച്ച് പൊക്കിളിൽ എണ്ണ പുരട്ടുന്നത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന വിശ്വാസം പണ്ടുകാലം മുതൽ നിലനിൽക്കുന്നതാണ്. ചർമത്തിന് സ്വാഭാവിക തിളക്കവും മനോഹാരിതയും നൽകാനും പൊക്കിളിൽ എണ്ണ തടവുന്നത് പ്രയോജനം ചെയ്യും.
രാത്രി മികച്ച സമയം:
പൊക്കിളിൽ എണ്ണ പുരട്ടുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം രാത്രിയാണ്. ശരീരത്തിലെ ഒട്ടുമിക്ക ശുദ്ധീകരണ പ്രവർത്തനങ്ങളും നടക്കുന്ന സമയം രാത്രിയാണെന്നതിനാൽ പൊക്കിളിൽ എണ്ണമയമുണ്ടാകുന്നത് ശരീരത്തിനകത്തേയ്ക്ക് വലിച്ചെടുക്കാനും സാധിക്കും.
ശുദ്ധമായ വെളിച്ചെണ്ണ, വേപ്പെണ്ണ, ടീ ട്രീ ഓയിൽ, ലെമൺ ഓയിൽ, ബദാം ഓയിൽ എന്നിവ പൊക്കിളിൽ പുരട്ടുന്നത് ചർമത്തെയും ആരോഗ്യത്തെയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട എണ്ണകളാണ്.
പതിവായി പൊക്കിളിൽ എണ്ണ പുരട്ടുക വഴി ലഭിക്കുന്ന ഗുണങ്ങൾ:
അഴുക്ക് നീക്കം ചെയ്യും: പൊക്കിളിൽ അഴുക്ക് അടിഞ്ഞുകൂടുന്നത് ശ്രദ്ധിച്ചിട്ടില്ലേ, അതുപോലെ ശരീരത്തിന്റെ പല ഭാഗങ്ങളിലും എത്ര ശ്രദ്ധിച്ചാലും മറഞ്ഞിരിക്കുന്ന ചില അഴുക്കുകൾ ഉണ്ടാകും. ഇവയെ നീക്കം ചെയ്യാൻ പൊക്കിളിൽ എണ്ണ തടവുന്നത് ഏറെ ഉപകരിക്കും.
ചർമ്മത്തിന് തിളക്കം നൽകും: സെലിബ്രിറ്റികളുടേത് പോലെ തിളക്കവും മിനുസവുമുള്ള ചർമം ആരാണ് ആഗ്രഹിക്കാത്തത്. എന്നാൽ ഏതൊക്കെ ക്രീം പുരട്ടിയാലും എത്ര തന്നെ ചർമ സംരക്ഷണത്തിൽ ശ്രദ്ധിച്ചാലും ചര്‍മത്തിന് ആഗ്രഹിക്കുന്ന രീതിയിലുള്ള തിളക്കം ലഭിക്കാറില്ല. എന്നാൽ പതിവായി നിങ്ങളുടെ പൊക്കിളിൽ ഒരല്പം എണ്ണ തടവി നോക്കൂ. കുറഞ്ഞത് ഒരു മാസം കൊണ്ട് തന്നെ ആ വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും.
രക്തം ശുദ്ധീകരിക്കും: നിങ്ങൾ അതിമനോഹരമായ ചർമം ആഗ്രഹിക്കുന്നുവെങ്കിൽ പൊക്കിളിൽ അല്പം എണ്ണ തടവിയാൽ മതി,എന്നാൽ ഇത് മാത്രമാണോ ഉപയോഗം? അല്ലേയല്ല, നിങ്ങളുടെ രക്തത്തിൽ അടിഞ്ഞ അഴുക്കുകൾ പുറംതള്ളാൻ ഈ വിദ്യ ഉപകരിക്കും. വിഷവസ്തുക്കളും മറ്റ് അനാവശ്യ വസ്തുക്കളും പുറംതള്ളാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശേഷിയെ കൂടുതൽ മെച്ചപ്പെടുത്താൻ ഈ രീതിയിൽ എണ്ണ ഉപയോഗിക്കുന്നത് സഹായകരമാകും. വേപ്പ് ഓയിൽ, റോസ്ഷിപ്പ് ഓയിൽ, ലെമൺ എസൻഷ്യൽ ഓയിൽ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.
മുടി വളർച്ച മെച്ചപ്പെടുത്തുന്നു: ശരീരത്തിനുള്ളിലെ 72,000 സിരകളുമായി ബന്ധിപ്പിച്ചിരിക്കുന്ന പൊക്കിളിൽ എണ്ണ തടവുന്നത് മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മുടി വളരാൻ കാരണമാകുന്ന സിരകളിലേക്ക് ഭക്ഷണം നൽകുന്നത് വേരുകളിൽ നിന്ന് മുടി ശക്തിപ്പെടുത്തുന്നതിലൂടെ അകാല നരയെ ഒഴിവാക്കാനും സഹായിക്കും.
ചുണ്ടുകൾ മനോഹരമാകും: പല കാരണങ്ങൾ കൊണ്ടും ചുണ്ടുകളുടെ നിറം മാങ്ങാറുണ്ട്. ജീവിതശൈലി മുതൽ കഴിക്കുന്ന ചില മരുന്നുകൾ എന്നിവയെല്ലാം ചുണ്ടുകളുടെ നിറത്തെ ബാധിക്കും. വരണ്ടതോ ഒട്ടിയതോ ആയ ചുണ്ടുകളെ തുടുത്തതും നല്ല നിറം നൽകി ആകര്‍ഷകവുമാക്കാൻ എണ്ണ ഉപയോഗം വഴി സാധിക്കും. എന്നാൽ പതിവായി ചെയ്താൽ മാത്രമേ ഈ രീതിയിൽ മാറ്റമുണ്ടാക്കാൻ കഴിയൂ.
മറ്റു ഗുണങ്ങൾ:
പൊക്കിളിൽ എണ്ണ തടവുന്നത് ചർമത്തിനും മുടിയ്ക്കും മാത്രമല്ല അനുകൂല ഫലങ്ങൾ നൽകുന്നത്. ശരീരത്തിൽ മുഴുവൻ പല നല്ല മാറ്റങ്ങൾ കൊണ്ടുവരാനും സാധിക്കും. അവ അറിഞ്ഞിരിക്കൂ.
*ശരീരത്തിൽ വിഷാംശം ഇല്ലാതാക്കുന്നു
*ഡ്രൈ ഐ സിൻഡ്രോം മെച്ചപ്പെടുത്തുന്നു
*സന്ധി വേദന ഒഴിവാക്കുന്നു
*പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്തുന്നു
* മനസ്സിനെ ശാന്തമാക്കുന്നു
* ദഹന ശേഷി വർദ്ധിപ്പിക്കുന്നു
*ആർത്തവ അസ്വസ്ഥതകൾ കുറയ്ക്കുന്നു
എങ്ങനെ ചെയ്യാം?
ദിവസവും വെറും രണ്ടു മിനിറ്റ് മാത്രമാണ് നിങ്ങൾ ഇതിനായി ചെലവഴിക്കേണ്ടത്. കയ്യിലേക്ക് നിങ്ങളുടെ കയ്യിലുള്ള അല്പം എണ്ണയെടുത്ത് പൊക്കിളിനു മുകളിൽ പുരട്ടി നന്നായി വൃത്താകൃതിയിൽ മസാജ് ചെയ്യണം. 5 അല്ലെങ്കിൽ 10 മിനിറ്റ് വരെ ഇങ്ങനെ തടവി കൊടുക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും ഉറങ്ങുന്നതിന് തൊട്ടു മുൻപോ അല്ലെങ്കിൽ കുളിക്കുന്നതിനു അര മണിക്കൂർ മുൻപോ ചെയ്യാവുന്നതാണ്. കൂടുതൽ മികച്ച ഫലങ്ങൾക്കായി ഉറങ്ങുന്നതിന് മുൻപ് പുരട്ടുന്നതാണ് നല്ലത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : incredible health and beauty benefits of oiling the belly button
Malayalam News from malayalam.samayam.com, TIL Network