താഴ്വരയിൽ മഞ്ഞുമൂടിയപ്പോൾ. മൂന്നാർ ടോപ് സ്റ്റേഷനിൽനിന്നുള്ള ദൃശ്യം
മൂന്നാർ > തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ അതിശൈത്യം തുടരുന്നു. മൂന്നാറിന്റെ കുളിരുതേടി നിരവധി സഞ്ചാരികളാണ് എത്തുന്നത്. അതിരാവിലെതന്നെ മഞ്ഞുപുതച്ച മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാഴ്ചക്കാരുടെ തിരക്കാണെവിടെയും. തലേന്നെ മുറിയെടുത്ത് തങ്ങുന്നവരുമുണ്ട്.
മൂന്നാറിനു സമീപം ചെണ്ടുവര, ഗൂഡാർവിള എസ്റ്റേറ്റുകളിൽ താപനില താഴ്ന്ന് രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ലക്ഷ്മിയിലും നല്ലതണ്ണിയിലും ഒരു ഡിഗ്രി സെൽഷ്യസും മാട്ടുപ്പെട്ടി, പെരിയകനാൽ എന്നിവടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. പുൽമേടുകളും തേയിലത്തോട്ടങ്ങളും മഞ്ഞുപുതച്ച പ്രഭാതങ്ങളായാണ് കാണപ്പെടുന്നത്. പ്രളയകാലത്ത് പ്രതിസന്ധിയിലായ മൂന്നാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രതീക്ഷകൂടിയാണ് മഞ്ഞുകാലം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..