വീട്ടില്‍ തന്നെ താരന് പരിഹാരമായി ചെയ്യാന്‍ പറ്റുന്ന സിംപിള്‍ പരിഹാരത്തെ കുറിച്ചറിയൂ.
വെളിച്ചെണ്ണ
ഇതിനായി വേണ്ടത് വെളിച്ചെണ്ണ, ആവണക്കെണ്ണ, ആര്യവേപ്പില, കറിവേപ്പില എന്നിവയാണ്. മുടി വേരുകള്‍ക്ക് കരുത്തേകുന്ന ഒന്നാണ് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍. നല്ല കൊഴുപ്പിന്റെ ഉറവിടം. വരണ്ട ശിരോചര്‍മത്തിന് പരിഹാരം നല്കാന് ഇതിലെ നല്ല കൊഴുപ്പിന് സാധിയ്ക്കും. മുടി കൊഴിച്ചിൽ, വരണ്ട ശിരോചർമ്മം, മുടിയിഴകൾ ഇടയ്ക്കുവെച്ച് പൊട്ടിപോകുന്നതോ അറ്റം പിളരുന്നത് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ എന്തുമാകട്ടെ. ഇവയ്ക്ക് എല്ലാത്തിനും ഉള്ള ഉത്തമ പരിഹാരം വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയിലെ ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ, എമോലിയന്റ് സവിശേഷതകൾ നമ്മുടെ തലമുടിയുടെ എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങളെയും പരിഹരിച്ചു കൊണ്ട് മുടിവളർച്ചയെ പരിപോഷിപ്പിക്കും.
കാസ്റ്റർ ഓയിൽ
മിക്ക ആളുകളും കാസ്റ്റർ ഓയിൽ അഥവാ ആവണക്കെണ്ണയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ അവ എത്രത്തോളം ഗുണകരമാണെന്ന കാര്യം പലർക്കും കൃത്യമായി അറിയില്ല.നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്തുക, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, വരണ്ട ശിരോചർമ്മത്തിന് പോഷണം നൽകുക എന്നിവ ഉൾപ്പെടുന്ന നിരവധി ഗുണങ്ങൾ ഇതിന് ഉണ്ട്. ഇത് നിങ്ങളുടെ ശിരോചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും എന്നത് എടുത്ത് പറയേണ്ടതാണ്.മറ്റ് എണ്ണകളിൽ നിന്ന് വ്യത്യസ്തമായി, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ ശക്തമായ മിശ്രിതം അടങ്ങിയ നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ആര്യവേപ്പില
ആര്യവേപ്പിലയില്‍ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. അതിനാൽ താരൻ, ചൊറിച്ചിൽ എന്നിവയ്ക്കുള്ള പ്രകൃതിദത്ത ചികിത്സയായി ഇത് ഉപയോഗിക്കാം. ഇത് തലയോട്ടിയെ മോയ്സ്ചറൈസ് ചെയ്യുകയും അണുബാധകളിൽ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു. മുടിയിൽ നിന്ന് പേൻ നീക്കം ചെയ്യാനും ഇത് ഉപയോഗപ്രദമാണ്. വേപ്പിലയിൽ ആന്റിഓക്സിഡന്റ് കൂടുതലാണ്, ഇത് അകാല നര തടയുന്നതിനും കേടുപാടുകൾ മൂലമുള്ള മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും. വേപ്പ് ഇലകൾ മുടിയുടെ ജലാംശം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയിഴകളുടെ വേരുകള്‍ മുതല്‍ മുഴുവന്‍ ഭാഗവും തിളക്കമുള്ളതാക്കാന്‍ വേപ്പില ഉപയോഗിക്കുന്നത് വഴി സാധിയ്ക്കും.
ഇതു പോലെ കറിവേപ്പിലയും നല്ലതാണ്. മുടിയുടെ വളര്‍ച്ചയ്ക്കും താരന് പോലുള്ള അവസ്ഥകള്‍ക്കും ഔഷധ ഗുണമുളള കറിവേപ്പ് ഏറെ നല്ലതാണ്. ഇത് മുടിനരയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ പൊതുവേ പണ്ടുകാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലും ഇത് ഉപയോഗിയ്ക്കാം.
ഇതിനായ്
ഇതിനായ് ആദ്യം അല്പം വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിവ ഡബിള്‍ ബോയില്‍ ചെയ്യുക. അതായത് നേരിച്ചു ചൂടാക്കാതെ കിണ്ണമോ മറ്റോ ആദ്യം ചൂടാക്കിയ ശേഷം, അല്ലെങ്കില്‍ കിണ്ണത്തില്‍ ഓയില്‍ ഒഴിച്ച് തിളയ്ക്കുന്ന വെള്ളത്തിലോ മറ്റോ വച്ച് ചൂടാക്കണം. നേരിട്ട് ചൂട് ഓയിലില്‍ എത്തരുത്. പിന്നീട് ഈ ഓയില്‍ നല്ലതു പോലെ ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്ത് മുടി നല്ലതുപോ ചീകുക. പിന്നീട് അല്പം കഴിയുമ്പോള്‍ ആര്യവേപ്പില, കറിവേപ്പില എന്നിവ അരച്ച മിശ്രിതം തലയില്‍ പുരട്ടുക. അര മണിക്കൂര്‍ ശേഷം കഴുകാം. ഇത് മുടിയ്ക്ക് ആരോഗ്യം നല്‍കുകയും താരന് മാറ്റുകയും ചെയ്യുന്നു. Also read: മുടിയുടെ പ്രശ്നങ്ങൾ എന്തുമാകട്ടെ, വെളിച്ചെണ്ണ നൽകും പരിഹാരം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to get rid of dandruff with two simple steps
Malayalam News from malayalam.samayam.com, TIL Network