വരണ്ട ചർമ്മസ്ഥിതി ആണോ നിങ്ങളുടേത്? ഈ പ്രശ്നത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന ഒരു ഫെയ്സ് മാസ്ക് പരിചയപ്പെട്ടാലോ? നാല് ചേരുവകളാണ് ഈ മാസ്കിൽ ചേർത്തിട്ടുള്ളത്.
വരണ്ട ചർമ്മത്തെ പരിപാലിക്കാൻ അവോക്കാഡോ ഫെയ്സ് മാസ്ക്
ഇത് വരണ്ട ചർമ്മത്തിൽ നിന്ന് മോചനം നൽകും എന്ന് മാത്രമല്ല, ചർമ്മത്തിന് ആവശ്യത്തിന് ഈർപ്പവും പോഷണവും നൽകാൻ സഹായിക്കുകയും ചെയ്യുന്നു.
തയ്യാറാക്കാൻ നാല് ചേരുവകൾ
വേണ്ടത്: തേൻ, അവോക്കാഡോ, പാൽ, ഓട്സ്
എല്ലാ 4 ചേരുവകളും എളുപ്പത്തിൽ ലഭ്യമാണ്. ഇത് തയ്യാറാക്കാൻ ആദ്യം ഒരു പാത്രം എടുക്കുക. അതിൽ ഒരു ടേബിൾ സ്പൂൺ തേൻ, പകുതി അവോക്കാഡോ, ഒരു ടേബിൾ സ്പൂൺ പാൽ, ഒരു ടേബിൾ സ്പൂൺ ഓട്സ് എന്നിവ ചേർക്കുക. എല്ലാം കലർത്തി, ഈ മിശ്രിതം 15 മിനിറ്റ് നേരം വയ്ക്കുക. ശേഷം, ശുദ്ധമായ മുഖത്ത് പുരട്ടി 10 മിനിറ്റ് വിടുക. അതിനു ശേഷം കഴുകി കളയുക.
ഗുണങ്ങൾ
ഈ മാസ്കിന്റെ ഗുണങ്ങൾ പലതാണ്. തേൻ ചർമ്മത്തിൽ ഈർപ്പം നൽകുന്നു. ബട്ടർ ഫ്രൂട്ട് അഥവാ അവൊക്കാഡോ ചർമ്മത്തെ മൃദുവാക്കുന്നു, അതേസമയം അതിലെ വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവ ചർമ്മത്തെ ആഴത്തിൽ പോഷിപ്പിക്കുന്നു. പാലിൽ നിന്നുള്ള ലാക്റ്റിക് ആസിഡ് വീക്കം കുറയ്ക്കുന്നു, ഓട്സിൽ ചർമ്മത്തിലെ പ്രകോപനം ശമിപ്പിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി, മോയ്സ്ചറൈസിംഗ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് അവൊക്കാഡോ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ വിഷമിക്കേണ്ട, അതിന് പകരമായി അവൊക്കാഡോ എണ്ണ ഉപയോഗിച്ചാലും മതി.
ഡ്രൈ സ്കിൻ വേണ്ട വിധം പരിചരിച്ചില്ലെങ്കിൽ
വരണ്ട ചർമ്മം യഥാ സമയം വേണ്ട വിധം സംരക്ഷിച്ചില്ലെങ്കിൽ അത് നിറവ്യത്യാസം അഥവാ പിഗ്മെന്റേഷനു കാരണമാകും. ഈ ഫെയ്സ് മാസ്കിന്റെ ഉപയോഗം കൂടാതെ സെറാമൈഡ്, വിറ്റാമിൻ ഇ, ഹൈലൂറോണിക് ആസിഡ് എന്നിവ അടങ്ങിയ ദൈനംദിന മോയ്സ്ചറൈസർ ചർമ്മത്തിന്റെ തടസ്സം പരിഹരിക്കാനും കൂടുതൽ നാശത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
ശ്രദ്ധിക്കുക: ഉപദേശം ഉൾപ്പെടെയുള്ള ഈ ഉള്ളടക്കം പൊതുവായ വിവരങ്ങൾ മാത്രമാണ് നൽകുന്നത്. ഇത് ഒരു തരത്തിലും ഒരു വിദഗ്ദ്ധ വൈദ്യോപദേശത്തിന് പകരമാകില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ഡോക്ടറെ സമീപിക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : avocado face mask to treat dry skin at home
Malayalam News from malayalam.samayam.com, TIL Network