രണ്ട് ദിവസം മുമ്പാണ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും എംപി സ്ഥാനം രാജിവെയ്ക്കുകയാണെന്നും സുപ്രിയോ ഫേസ്ബുക്കിൽ പ്രഖ്യാപിച്ചത്. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് നിലപാട് തിരുത്തിയത്.
ബാബുൽ സുപ്രിയോ
ഹൈലൈറ്റ്:
- എംപിയായി തുടരും
- അതേസമയം എംപി ബംഗ്ലാവ് ഒഴിയും
- മറ്റ് പാർട്ടികളിൽ ചേരില്ലെന്നും പ്രഖ്യാപനം
എംപി എന്ന നിലയിൽ അസൻസോളിൽ പ്രവർത്തനം തുടരും. ഭരണഘടനാ പദവിക്ക് അപ്പുറം രാഷ്ട്രീയമുണ്ട്. അതിൽ നിന്നും പിന്മാറുകയാണ്. ഒരു പാർട്ടിയിലും അംഗത്വമെടുക്കില്ല. ഡൽഹിയിലെ എംപി ബംഗ്ലാവ് ഒഴിയും, സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്നും ഒഴിവാക്കുമെന്നും സുപ്രിയോ പറഞ്ഞു.
മന്ത്രിസഭയിൽ നിന്നും പുറത്താക്കി; രാഷ്ട്രീയം മതിയാക്കി ബാബുൽ സുപ്രിയോ
രണ്ട് ദിവസം മുമ്പാണ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും എംപി സ്ഥാനം രാജിവെയ്ക്കുകയാണെന്നും സുപ്രിയോ ഫേസ്ബുക്കിൽ പ്രഖ്യാപിച്ചത്. മന്ത്രിസഭാ പുനസംഘടയെത്തുടർന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതാണ് സുപ്രിയോയെ പ്രകോപിപ്പിച്ചത്.
2014 ലാണ് ബിജെപിയിലൂടെ ബോളിവുഡ് ഗായകനായ സുപ്രിയോ രാഷ്ട്രീയ പ്രവേശം നടത്തുന്നത്. ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലും രണ്ടാം മന്ത്രിസഭയിലും സുപ്രിയോ അംഗമായിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : will remain mp says babul supriyo after meeting bjp chief jb nadda
Malayalam News from malayalam.samayam.com, TIL Network