Jibin George | Samayam Malayalam | Updated: 03 Aug 2021, 08:28:00 AM
സംസ്ഥാനത്ത് വിദേശ നിർമ്മിത മദ്യത്തിന്റെ വില കൂട്ടിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ ബെവ്കോ രംഗത്തുവന്നു. ഇറക്കുമതി ചെയ്ത വിദേശനിർമ്മിത മദ്യങ്ങളുടെ വിലയിൽ മാറ്റം ഉണ്ടായിട്ടില്ലെന്നും നിരക്ക് വർധിച്ചിട്ടില്ലെന്നും സി.എം.ഡി വ്യക്തമാക്കി
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- വിദേശ നിർമ്മിത മദ്യത്തിന്റെ വില കൂട്ടിയ നടപടി.
- തീരുമാനത്തിൽ നിന്നും ബെവ്കോ പിന്മാറി.
- പിന്മാറ്റം സർക്കാർ എതിർപ്പിനെ തുടർന്നെന്ന് റിപ്പോർട്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റത് വെറുതേയല്ല; പ്രതിപക്ഷത്തിനെതിരെ വി ശിവൻകുട്ടി
ഇറക്കുമതി ചെയ്ത വിദേശനിർമ്മിത മദ്യങ്ങളുടെ വിലയിൽ മാറ്റം ഉണ്ടായിട്ടില്ലെന്നും നിരക്ക് വർധിച്ചിട്ടില്ലെന്നും സി.എം.ഡി യോഗേഷ് ഗുപ്ത വ്യക്തമാക്കി. ബെവ്കോ അംഗീകരിച്ച വിലവിവരപ്പട്ടികയല്ല പുറത്തുവന്നിരിക്കുന്നത്. പല സാഹചര്യങ്ങൾക്കനുസരിച്ചുള്ള ലാഭവിഹിത വർധന ബെവ്കോയുടെ ഫിനാൻസ് വിഭാഗം കണക്ക് കൂട്ടാറുണ്ട്. അക്കൂട്ടത്തിൽ ഐ.ടി വകുപ്പിന് നൽകിയ ഒരു വർക്ക് ഷീറ്റാകും പുറത്തുവന്നതെന്നും പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ നിർമ്മിത മദ്യത്തിന്റെ വില കൂട്ടിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സർക്കാർ ഇടപെടൽ ഉണ്ടാകുകയും ബെവ്കോ തീരുമാനം മരവിപ്പിക്കുകയുമായിരുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക നഷ്ടം പരിഹരിക്കാനാണ് വിദേശ നിർമ്മിത മദ്യത്തിന്റെ വില കൂട്ടിയതെന്ന പ്രചാരണം ശക്തമായിരുന്നു.
വാക്സിന് പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്ര നീക്കം; കൊവിഡ് പ്രതിരോധത്തിന് യുഡിഎഫും ബിജെപിയും തുരങ്കം വയ്ക്കുന്നെന്ന് വിജയരാഘവൻ
നിരക്ക് വർധന പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിൽ പ്രമുഖ ബ്രാൻഡുകൾക്ക് 1500 രൂപ മുതൽ 2000 രൂപവരെ വർധിക്കുമായിരുന്നു മുൻപ് പുറത്തുവന്ന റിപ്പോർട്ട്. വെയൻ ഹൗസ് മാർജിൻ അഞ്ച് ശതമാനത്തിൽ നിന്ന് 14 ശതമാനമായു റീട്ടെയിൽ മാർജിൻ മൂന്ന് ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തിയതോടെയാണ് വിദേശ നിർമ്മിത മദ്യത്തിൻ്റെ വില വർധിക്കുന്ന സാഹചര്യം ഉണ്ടായത്.
ഓണം ഒന്ന് കഴിഞ്ഞു, അന്ന് സംഭരിച്ചതിന് വില നൽകുന്നില്ല; കനിവുകാത്ത് കർഷകർ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : imported foreign liquor prices latest news in kerala
Malayalam News from malayalam.samayam.com, TIL Network