Sumayya P | Lipi | Updated: 03 Aug 2021, 09:39:00 AM
കൊവിഡ് കാലത്തെ യുഎഇയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഡോക്ടര്‍മാര്‍ കാണിച്ച ആത്മാര്‍ഥത പരിഗണിച്ചാണ് ഈ അംഗീകാരമെന്ന് അധികൃതര്‍
ഹൈലൈറ്റ്:
- ഏറെ അഭിമാനകരമാണെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് സ്ഥാപകനും ആദ്യമായി ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായവരില്‍ ഒരാളുമായ ഡോ. ആസാദ് മൂപ്പന്
- 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സമ്പ്രദായം നടപ്പിലാക്കിയത് ഷെയ്ഖ് മുഹമ്മദ്
Also Read: യാത്രാ വിലക്ക് ; ഗള്‍ഫ് മേഖലയിലെ സ്ഥാപനങ്ങളും പ്രതിസന്ധിയില്‍
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ആസ്റ്റര്‍, മെഡ്കെയര്‍ ഹോസ്പിറ്റലുകളിലും ആസ്റ്റര്‍ ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കാണ് ഈ അംഗീകാരം ലഭിച്ചത്. യുഎഇ സമൂഹത്തിന് ഡോക്ടര്‍മാര്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ച് അവരെ അംഗീകരിക്കാന്‍ യുഎഇ ഭരണകൂടം തയ്യാറായി എന്നത് ഏറെ അഭിമാനകരമാണെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് സ്ഥാപകനും ആദ്യമായി ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായവരില്‍ ഒരാളുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുകയെന്ന തങ്ങളുടെ ലക്ഷ്യത്തെ ശരിവയ്ക്കുന്നതാണ് ഈ അംഗീകാരം. ഈ നേട്ടത്തിന് അര്‍ഹരായ എല്ലാ ഡോക്ടര്‍മാരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read:
യാത്രാ നിരോധനമുള്ള രാജ്യത്ത് നിന്ന് സൗദിയില്‍ എത്തിയാല്‍ അര ലക്ഷം റിയാല്‍ പിഴ
2019ല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ഹിന് റാശിദ് അല്‍ മക്തൂമാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സമ്പ്രദായം നടപ്പിലാക്കിയത്. യുഎഇയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി.
ഇൻ്റര്‍നെറ്റ് എത്തി ഊരുകളിലും ഇനി ഓൺലൈൻ പഠനം ഉഷാറാകും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 300 aster doctors among the early birds granted uaes golden visa
Malayalam News from malayalam.samayam.com, TIL Network