മുളകിട്ട കറികള്‍ക്ക് ആരാധകര്‍ ഏറെയാണ്. രുചിയിലും മണത്തിലും കേമനാണ് ചെമ്മീന്‍ മുളകിട്ടത്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം പരിചയപ്പെടാം
ചേരുവകള്‍
- ചെമ്മീന്‍ ഇടത്തരം വലുപ്പമുള്ളത് – 20 എണ്ണം
- സവാള കുനുകുനെ ഒരേ വലുപ്പത്തില്‍ അരിഞ്ഞത് – 2 വലുത്
- മുളക് പൊടി -5 ടീസ്പൂണ്‍
- കാശ്മീരി മുളക്പൊടി – 2 ടീസ്പൂണ്‍
- വാളന്‍ പുളി – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞള്‍പൊടി – ആവശ്യത്തിന്
- കറിവേപ്പില – ഒരു തണ്ട്
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ കൊഞ്ച് അല്പം വെള്ളമൊഴിച്ചു ഒരു ചട്ടിയില്‍ ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക … അതെ സമയം മറ്റൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക …
സവാള നന്നായി വഴണ്ട് നിര്‍ബന്ധമായും സ്വര്‍ണ നിറം ആകേണ്ടതാണ് .. ആ സമയത്തു മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് , അഞ്ചാറു സെക്കന്‍ഡുകള്‍ കൂടെ ഫ്രൈ ചെയ്യുക.ഈ സവാള കൂട്ട് വെന്തു വരുന്ന കൊഞ്ചിലോട്ട് ചേര്‍ക്കാം …
വാളന്‍ പുളി വെള്ളം ഒഴിച്ചു കുഴച്ചത് പാനിലൊഴിച്ചു അതും കൂടെ ചേര്‍ക്കുക..
ആവശ്യമുള്ള ഗ്രേവി കിട്ടുന്നത്ര വെള്ളമൊഴിച്ചു ചെറുതീയില്‍ തന്നെ നന്നായി തിളപ്പിക്കുക … വറുത്ത സവാളയും കൊഞ്ചും മുളകുപൊടിയുമൊക്കെ നന്നായി ബ്ലെന്‍ഡ് ആയി വരുന്ന വരെ പാകം ചെയ്യണം …
വാങ്ങി വെച്ചതിനു ശേഷം ഒരു ടീസ്പൂണ്‍ എണ്ണ മീതെ ഒഴിക്കാം. കറിവേപ്പില ചേര്‍ക്കുക
Content Highlights; Prawn Curry Recipe