Gokul Murali | Samayam Malayalam | Updated: 03 Aug 2021, 01:46:00 PM
ഗോവയിൽ നിന്നുമാണ് തിങ്കളാഴ്ച ഇയാളെ പിടികൂടിയിരിക്കുന്നത്. മുഖ്യമന്ത്രി ജഗന് മോഹൻ റെഡ്ഡിയുടെ പിതൃസഹോദരനാണ് കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡി. അദ്ദേഹം 2019 മാര്‍ച്ച് 15നാണ് ആന്ധ്രയിലെ കടപ്പയിൽ വച്ച കൊല്ലപ്പെട്ടത്
വൈഎസ് വിവേകാനന്ദ റെഡ്ഡി
ഹൈലൈറ്റ്:
- ഗോവയിൽ നിന്നുമാണ് തിങ്കളാഴ്ച ഇയാളെ പിടികൂടിയിരിക്കുന്നത്
- മുഖ്യമന്ത്രി ജഗന് മോഹൻ റെഡ്ഡിയുടെ പിതൃസഹോദരനാണ് കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡി
- അദ്ദേഹം 2019 മാര്‍ച്ച് 15നാണ് ആന്ധ്രയിലെ കടപ്പയിൽ വച്ച കൊല്ലപ്പെട്ടത്
ഗോവയിൽ നിന്നുമാണ് തിങ്കളാഴ്ച ഇയാളെ പിടികൂടിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊലക്കേസിലെ മുഖ്യപ്രതി സുനിൽ യാദവിനെ ചൂണ്ടിക്കാണിക്കുന്ന തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി. ഇയാള്‍ ഗോവയിലേക്ക് കുടുംബത്തോടൊപ്പം പലായനം ചെയ്യുന്നതിന് മുൻപ് ഇയാളെ ഏതാനും തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇയാള്‍ നാട് വിട്ടതിന് ശേഷം പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
മുൻ മന്ത്രികൂടിയായ വൈഎസ് വിവേകാനന്ദ റെഡ്ഡി 2019 മാര്‍ച്ച് 15നാണ് ആന്ധ്രയിലെ കടപ്പയിൽ വച്ച കൊല്ലപ്പെട്ടത്. ആരുമില്ലാത്ത വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമല്ലെന്ന് കുടുംബാംഗങ്ങള്‍ ഉറച്ച് വിശ്വസിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി അന്ന് ഭരണകക്ഷിയായ ടിഡിപിക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജഗന് മോഹൻ റെഡ്ഡിയുടെ പിതൃസഹോദരനാണ് കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡി.
പിന്നീട്, 2019 ൽ ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷവും എന്തുകൊണ്ട് കേസ് സിബിഐക്ക് വിട്ടില്ലെന്ന് ചോദിച്ച് വിവേകാനന്ദ റെഡ്ഡിയുടെ മകൾ സുനിത റെഡ്ഡി രംഗത്തുവന്നു. പ്രത്യേക അന്വേഷണ സംഘത്തെ ചോദ്യം ചെയ്ത് അവര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
അതിന് പുറമെ, മറ്റൊരു ബന്ധുകൂടിയായ കടപ്പ എംപി വൈ എസ് അവിനാശ് റെഡ്ഡിക്കും വൈ എസ് ഭാസ്കര്‍ റെഡ്ഡിക്കും മരണത്തിൽ പങ്കുണ്ടെന്ന് ഇവര്‍ ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : main accused in the case has been caught by the cbi on ys vivekananda reddy death uncle of ys jagan reddy
Malayalam News from malayalam.samayam.com, TIL Network