Jibin George | Samayam Malayalam | Updated: 03 Aug 2021, 03:39:00 PM
മാസ്റ്റഴ്സ് ഡിഗ്രിയൊക്കെ ലഭിച്ചാൽ ആടിനെയൊന്നും വളർത്താനാകില്ല എന്ന യുവതി – യുവാക്കളുടെ ചിന്താഗതി മാറണമെന്ന് ഹൈക്കോടതി. സ്വകാര്യ വ്യക്തി നൽകിയ ഹർജി കോടതി തള്ളി
കേരളാ ഹൈക്കോടതി. Photo: TOI
ഹൈലൈറ്റ്:
- എല്ലാവർക്കും സർക്കാർ ജോലി വേണമെന്ന നിലപാട്.
- വിമർശനവുമായി ഹൈക്കോടതി.
- യുവതി – യുവാക്കളുടെ ചിന്താഗതി മാറണമെന്ന് കോടതി.
കോടികളുടെ സാമ്പത്തിക തട്ടിപ്പ്; മാണി സി കാപ്പനെതിരെ സുപ്രീം കോടതിയിൽ ഹർജി
സ്വകാര്യ വ്യക്തി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ അലക്സാണ്ടർ തോസിൻ്റെയും എ ബദറുദീൻ്റേയും ബഞ്ചാണ് പരിഗണിച്ചത്. ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം ഉണ്ടായത്. സർക്കാർ വരുമാനത്തിൻ്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾകും വേണ്ടിയാണ്. സർക്കാർ ജോലിയാണ് ആവശ്യമെന്നത് പുതുതലമുറയുടെ നിലപാടാണ്. എംഎസ്സി പഠിക്കുന്നവര്‍ക്കും ആടുകളെ വളര്‍ത്താം. അതിന് തയാറാകാത്തതാണ് പ്രശ്നമെന്നും കോടതി പറഞ്ഞു.
സർക്കാർ ജോലി വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണുള്ളതെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്ര സർക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാൻ അവകാശമുള്ളതെന്നും പറഞ്ഞു. കൊവിഡ്-19 പ്രതിസന്ധിയെ തുടർന്ന് രാജ്യത്തിൻ്റെ ജിഡിപി കുറഞ്ഞ അവസ്ഥയാണ് നിലവിലുള്ളതെന്നും കൂട്ടിച്ചേർത്തു.
വിദേശ നിർമ്മിത മദ്യത്തിന് വില കൂടില്ല; തീരുമാനത്തിൽ നിന്ന് പിന്മാറി ബെവ്കോ
പിഎസ്സി ആവശ്യപ്പെട്ട സമയത്ത് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് അവസരം നഷ്ടമായ ഒരളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇയാളുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം ഉണ്ടായത്.
നോർത്ത് ഇന്ത്യയിൽ മലയാളം സിനിമയോടുള്ള ക്രെയ്സ് വളരുകയാണ് :മാനസി സൈഗാൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala high court criticized youngster’s attitude for government jobs
Malayalam News from malayalam.samayam.com, TIL Network