നമ്മുടെ രോഗപ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം കോളിഫ്ളവർ ഗുണകരമാണ്. ഈ പച്ചക്കറി നൽകുന്ന മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കോളിഫ്ലവർ കഴിക്കാൻ ഇനിയും കാരണങ്ങൾ വേണോ?
ഹൈലൈറ്റ്:
- കോളിഫ്ലവറിലുണ്ട് അതിശയകരമായ ആരോഗ്യ ഗുണങ്ങൾ
- ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഈ പച്ചക്കറി
സമീപ കാലങ്ങളിലായി ഏറെ പ്രചാരം നേടിയ കോളിഫ്ലവർ ചൈനീസ് വിഭവങ്ങൾ, സാലഡ്, കറികൾ തുടങ്ങിയവ തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. നമ്മുടെ ഭക്ഷണക്രമത്തിൽ എളുപ്പത്തിൽ ചേർക്കാവുന്ന പച്ചക്കറിയാണിത് – പച്ചയ്ക്കോ, ആവിയിൽ പുഴുങ്ങിയോ, വറുത്തോ ഇവ നിങ്ങൾക്ക് കഴിക്കാം. കോളിഫ്ലവറിന്റെ തണ്ടും ഒരുപോലെ പോഷകഗുണമുള്ളതാണ്. ഒരു ഫുഡ് പ്രോസസ്സറിൽ ഇത് അടിച്ചെടുത്ത് പച്ചക്കറി സൂപ്പിൽ അല്ലെങ്കിൽ സ്റ്റ്യൂവിൽ ചേർക്കാം.
കോളിഫ്ലവറിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ
1. ആന്റിഓക്സിഡന്റുകളുടെ ഉറവിടം: സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിദ്ധ്യം കാരണം കോളിഫ്ലവർ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ പച്ചക്കറിയാണ്. ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്ന സൾഫോറാഫെയ്ൻ ഹൃദ്രോഗം ഉണ്ടാവുന്നതിന് ഒരു പ്രധാന പങ്ക് വഹിക്കുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. ഈ വിധത്തിൽ ഇത് രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു.
വൃക്ക രോഗികൾ കഴിക്കേണ്ട ഭക്ഷണം എന്ത്?
2. ഉയർന്ന അളവിൽ കോളിൻ: കോളിന്റെ ഒരു സമ്പുഷ്ടമായ സ്രോതസ്സാണ് കോളിഫ്ലവർ. മാനസികാവസ്ഥയ്ക്കും ഓർമ്മയ്ക്കും നമുക്ക് ആവശ്യമായ ഒരു പോഷകമാണ്. അതുപോലെ, കേന്ദ്ര നാഡീവ്യൂഹത്തിന് സന്ദേശം എത്തിക്കുന്ന ഒരു രാസ സന്ദേശവാഹകനായ അസറ്റൈൽകോളിന്റെ ഒരു പ്രധാന നിർമാണഘടകമാണിത്. തലച്ചോറിന്റെ വികാസത്തിനും കോളിൻ അത്യാവശ്യമാണ്.
3. സൾഫോറാഫെയ്ൻ (Sulforaphane) കൊണ്ട് സമ്പന്നം: ബ്രൊക്കോളിയും കാബേജും പോലെ, കോളിഫ്ലവറിലെ സൾഫോറാഫെയ്ൻ എന്ന ഘടകത്തിന് ക്യാൻസർ സാധ്യത കുറയ്ക്കുന്നതുൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്. ഡിഎൻഎ തകരാറുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം കാർസിനോജെനുകളെ നിഷ്ക്രിയമാക്കുന്നതും ഉൾപ്പെടെ ഒട്ടേറെ വഴികളിൽ സൾഫോറാഫെയ്ൻ ക്യാൻസറിനെതിരെ പോരാടുന്നു.
4. ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തുന്നു: കോളിഫ്ലവർ പോലുള്ള ക്രൂസിഫറസ് പച്ചക്കറികളിൽ ഇൻഡോൾ -3-കാർബിനോൾ (I3C) എന്ന സസ്യ സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ഒരു സസ്യ ഈസ്ട്രജനായി പ്രവർത്തിക്കുകയും ഈസ്ട്രജന്റെ അളവ് ക്രമീകരിച്ച് ഹോർമോണുകളെ സന്തുലിതമാക്കുകയും ചെയ്യും. ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെങ്കിലും, സ്തനാർബുദവും പ്രത്യുൽപ്പാദന അർബുദവും കുറയ്ക്കുന്നതിനുള്ള ഒരു ഉപാധിയായി ഇവ ഫലപ്രദമാണെന്ന് പറയപ്പെടുന്നു.
5. രോഗപ്രതിരോധ സംവിധാനത്തെ സഹായിച്ചേക്കാം: സൾഫർ കൊണ്ട് സമ്പുഷ്ടമായതിനാൽ, കോളിഫ്ലവർ പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ കുടൽ ആരോഗ്യത്തെ സഹായിക്കുകയും അതിന്റെ ഫലമായി അണുബാധയ്ക്കെതിരായ നിങ്ങളുടെ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യും. കാരണം, സൾഫർ ഗ്ലൂട്ടത്തയോണിന്റെ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു, ഇത് ആമാശയത്തിന്റെ മതിലുകളിൽ സമഗ്രത നിലനിർത്താനും അതിന്റെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കാനും പ്രധാനമാണ്. ശക്തമായ ആന്റിഓക്സിഡന്റ് എന്ന നിലയിൽ, ഗ്ലൂട്ടത്തയോൺ ശരീരത്തിലുടനീളം പ്രവർത്തിക്കുന്നു, കോശങ്ങളെ വീക്കം.മൂലമുണ്ടാവുന്ന നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ആരോഗ്യം അരക്കിട്ടുറപ്പിയ്ക്കാൻ ചില ഹെർബൽ ഡ്രിങ്ക്സ്
എല്ലാവർക്കും കോളിഫ്ലവർ സുരക്ഷിതമാണോ?
നമ്മളിൽ മിക്കവർക്കും കോളിഫ്ലവർ ആരോഗ്യകരമായ ഒരു ഉപാധിയാണ്. എന്നിരുന്നാലും, നിങ്ങൾക്ക് തൈറോയ്ഡ് പ്രശ്നമുണ്ടെങ്കിൽ, നിങ്ങൾ കഴിക്കുന്ന ക്രൂസിഫറസ് പച്ചക്കറികളുടെ അളവ് കുറയ്ക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. കാരണം, തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് ആവശ്യമായ അയോഡിൻ ആഗിരണം ചെയ്യുന്നതിൽ ഈ പച്ചക്കറികൾ തടസ്സപ്പെട്ടേക്കാം. എന്നിരുന്നാലും, ഇത് ഒരു പ്രശ്നമാകുന്നതിന് നിങ്ങൾ ന്യായമായ അളവിൽ സ്ഥിരമായ അടിസ്ഥാനത്തിൽ കഴിക്കേണ്ടതുണ്ടെന്ന കാര്യം ഓർത്തിരിക്കേണ്ടതാണ്.
കോളിഫ്ലവർ നാരുകൾ കൂടുതലുള്ള ഭക്ഷണമാണ്, ഇത് നമ്മിൽ മിക്കവർക്കും വളരെ പ്രയോജനകരമാണ് -ഇത് ദഹന പ്രക്രിയയെ പിന്തുണയ്ക്കുകയും നമ്മുടെ കുടലിൽ വസിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകൾക്ക് ഇന്ധന ഉറവിടം നൽകുകയും ചെയ്യുന്നു. എന്നിരുന്നാലും, ചില ആളുകൾക്ക് ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ വയറുവേദനയ്ക്കും വായുകോപത്തിനും കാരണമായേക്കാം, ഇത് പ്രത്യേകിച്ചും കുടൽ രോഗം (ഐബിഡി), ക്രോൺസ് രോഗം അല്ലെങ്കിൽ വൻകുടൽ പുണ്ണ് എന്നിവയ്ക്ക് വഴിവെക്കുന്നു.
നിങ്ങൾ രക്തം കട്ടപിടിക്കുന്ന മരുന്നുകൾ കഴിക്കുന്ന ആളാണെങ്കിൽ, നിങ്ങളുടെ ഡോക്ടർ അല്ലെങ്കിൽ ഡയറ്റീഷ്യൻ നിങ്ങളുടെ ഭക്ഷണക്രമത്തിൽ കോളിഫ്ലവർ പോലുള്ള വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുവാൻ നിർദ്ദേശിച്ചേക്കാം. സംശയമുണ്ടെങ്കിൽ, നിങ്ങൾ എന്ത്, എത്ര കഴിക്കുന്നു എന്നതിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.
ആർത്തവ വേദനയ്ക്ക് പരിഹാരം ഇതാ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : this is why you should eat cauliflower
Malayalam News from malayalam.samayam.com, TIL Network