ആദ്യ ശ്രമത്തിൽ 86.65 മീറ്റർ എറിഞ്ഞാണ് നീരജ് ഫൈനൽ യോഗ്യത നേടിയത്
Tokyo Olympics 2021 Day 12: ടോക്കിയോ ഒളിംപിക്സ് പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ ശ്രമത്തിൽ 86.65 മീറ്റർ എറിഞ്ഞാണ് നീരജ് ഫൈനൽ യോഗ്യത നേടിയത്. ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഇന്ത്യൻ താരം ഫൈനലിലേക്ക് എത്തിയത്.
അതേസമയം, വനിതാ ബോക്സിങ് 69 കിലോ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ലാവ്ലിന ബോർഗോഹെയ്ൻ ഇന്ന് സെമിഫൈനൽ മത്സരത്തിനിറങ്ങും. നിലവിലെ ലോക ചാമ്പ്യനായ തുർക്കി താരം ബുസേനസ് സർമേനലിയെ ആണ് നേരിടുക. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് മത്സരം.
വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യ ഇന്ന് അർജന്റീനയെ നേരിടും. ഒളിംപിക് ചാമ്പ്യന്മാരയ ഓസ്ട്രേലിയയെ ക്വാർട്ടറിൽ വീഴ്ത്തിയ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഇന്ന് ഇറങ്ങുക.
Also read: Tokyo Olympics 2020: ‘ഇത് ആവേശകരവും സന്തോഷകരവുമായ നിമിഷം;’ അഭിമാനത്തോടെ തിരിച്ചെത്തി പിവി സിന്ധു