വാള്‍നട്‌സ് ആരോഗ്യകരമായ നട്‌സാണ്. എന്നാല്‍ ഇത് കഴിയ്ക്കാനും പ്രത്യേക വഴിയുണ്ട്. ഇത് ബദാം പോലെ തന്നെ കുതിര്‍ത്ത് കഴിയ്ക്കുന്നതാണ് നല്ലത്. ഇതെക്കുറിച്ചറിയൂ.
വാള്‍നട്‌സ്
വാള്‍നട്‌സ് കഴിയ്ക്കുന്നവര്‍ പോലും പലപ്പോഴും വെറുതേ ചവച്ചരച്ച് കഴിയ്ക്കുന്നതാണ് പതിവ്. എന്നാല്‍ ഇത് കഴിയ്ക്കാനും വളരെ ചേരുന്ന ഒരു വഴിയുണ്ട്. ഇതും വെള്ളത്തിലിട്ട് കുതിര്‍ത്തു കഴിയ്ക്കുന്നതാണ് നല്ലത്. 20 മിനിറ്റ് വെളളത്തിലിട്ടാല്‍ മതിയാകും. ഇതിലെ ടാനിന്‍ എന്ന വസ്തു ഇതോടെ അലിയും. ഇത് ശരീരത്തിന് പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ തടസമുണ്ടാക്കുന്ന ഒന്നാണ്. വയറിന് ചിലപ്പോള്‍ അസ്വസ്ഥതയുമുണ്ടാക്കിയേക്കാം. ഇതിന്റെ കട്ടിയുള്ള പുറന്തോട് എളുപ്പത്തില്‍ ദഹിയ്ക്കാനും വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തുന്നത് സഹായിക്കും. ടാനിന്‍ വെള്ളത്തിലിട്ടാല്‍ നീങ്ങും. ഇത് ഇതേ രീതിയില്‍ വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് നല്ലത്.
തലച്ചോറിന്
വാള്‍നട്‌സ് വെറും വയറ്റില്‍ ഇതേ രീതിയില്‍ കഴിയ്ക്കുന്നത് ഏരെ ഗുണകരമാണ്. തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വാള്‍നട്‌സ് . വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഡിയ പോലുള്ള രോഗത്തെ പ്രതിരോധിക്കും. ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമെല്ലാം ഏറെ മികച്ചതാണിത്. ബ്രെയിന്‍ ആകൃതിയിലെ ഈ പ്രത്യേക നട്‌സ് ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തുവാണ് വാള്‍നട്‌സ്. ഒരൗണ്‍സ് വാള്‍നട്ടില്‍ ആകെ 200ല്‍ താഴെ കലോറിയാണ് ഇതില്‍ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് തടി കുറയ്ക്കാന്‍ പല രീതിയിലും വാള്‍നട്‌സ് ഉപയോഗിയ്ക്കാം. തടി കുറയ്ക്കാന്‍ പല രീതിയിലും വാള്‍നട്‌സ് ഉപയോഗിയ്ക്കാം. വാള്‍നട്‌സും തേനും ചേര്‍ത്തു കഴിയ്ക്കുന്നതും തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഘടകമാണ്. തേനിലും വാള്‍നട്‌സിലെ പോലെ ആ്ന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വാള്‍നട്‌സും തേനും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് ഒലീവ് ഓയിലും വാള്‍നട്ടും ചേര്‍ത്തു കഴിയ്ക്കുന്നത് .
ഹൃദയാരോഗ്യം
എലജിക് ആസിഡ്, കാറ്റെച്ചിനുകൾ, ഫ്ലേവനോയ്ഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, മെലറ്റോണിൻ എന്നീ ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ ഇയുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.നല്ല കൊളസ്‌ട്രോള്‍ ഉറവിടമാണിത്. വാള്‍നട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കും. .ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇതിന് സാധിയ്ക്കും.വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം നല്‍കുന്ന ഒന്നു കൂടിയാണ് വാള്‍നട്‌സ്. കുഴഞ്ഞു വീണയാളെ മരണത്തില്‍ നിന്നും രക്ഷിയ്ക്കാന്‍: സിപിആര്‍ കൊടുക്കാം ഇങ്ങനെ…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : why should you eat walnuts in an empty stomach
Malayalam News from malayalam.samayam.com, TIL Network