138 ന് നാല് വിക്കറ്റെന്ന നിലയില്‍ തുടര്‍ന്ന ഇംഗ്ലണ്ടിന് 45 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് പേരെ നഷ്ടമായി
India vs England First Test Day 1: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് നിരയുടെ ആധിപത്യം. ഇംഗ്ലണ്ട് 183 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയാണ് ആതിഥേയരുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. മുഹമ്മദ് ഷമി മൂന്നും, ശര്‍ദൂല്‍ ഠാക്കൂര്‍ രണ്ടും, സിറാജ് ഒരു വിക്കറ്റും നേടി.
138 ന് നാല് വിക്കറ്റെന്ന നിലയില്‍ തുടര്‍ന്ന ഇംഗ്ലണ്ടിന് 45 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് പേരെ നഷ്ടമായി. 64 റണ്‍സെടുത്ത നായകന് ജോ റൂട്ട് മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്ത് നില്പ് നടത്തിയത്. ലോറന്‍സ് (0), ജോസ് ബട്ലര് (0), സാം കറണ്‍ (27), റോബിന്‍സണ്‍ (0), സ്റ്റുവര്‍ട്ട് ബ്രോഡ് (4), റൂട്ട് എന്നിവരാണ് മൂന്നാം സെഷനില്‍ മടങ്ങിയത്.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന് ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജോണി ബെയര്‍സ്റ്റോയും, സാം കറണും ടീമിലേക്ക് മടങ്ങിയെത്തി. പരുക്കേറ്റ മായങ്ക അഗര്‍വാളിന് പകരം ഇന്ത്യന്‍ നിരയില്‍ കെ.എല്‍. രാഹുലെത്തി.
ടീം
ഇന്ത്യ: രോഹിത് ശർമ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: റോറി ബേൺസ്, ഡൊമിനിക് സിബ്ലി, സാക്ക് ക്രോളി, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ഡാനിയൽ ലോറൻസ്, ജോസ് ബട്ട്ലര്‍, സാം കറണ്‍, ഒല്ലി റോബിൻസൺ, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ.
Also read: ‘ഇങ്ങനെ പോയാൽ ഗുണനിലവാരമുള്ള ക്രിക്കറ്റ് താരങ്ങളാരും അവശേഷിക്കാത്ത സമയമുണ്ടായേക്കാം;’ കോഹ്ലി
ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് എവിടെ?
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം യുകെയിലെ നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് എപ്പോഴാണ് ആരംഭിക്കുക?
ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് 2021 ഓഗസ്റ്റ് 4 ബുധനാഴ്ച ആരംഭിക്കും.
ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് എത്ര മണിക്ക് ആരംഭിക്കും?
ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം ഉച്ചകഴിഞ്ഞ് 3:30 ന് ആരംഭിക്കും, ടോസ് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും.
ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്റെ തത്സമയം എവിടെ കാണാനാകും?
ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം സോണിലൈവ് വെബ്സൈറ്റ്, ആപ്പ്, ജിയോടിവി എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഏത് ടിവി ചാനലുകൾ സംപ്രേഷണം ചെയ്യും?
ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് സോണി സിക്സ്/ സോണി സിക്സ് എച്ച്ഡി, സോണി ടെൻ 3/ സോണി ടെൻ 3 എച്ച്ഡി എന്നിവയിൽ പ്രക്ഷേപണം ചെയ്യും.