ഹൈലൈറ്റ്:
- നാലു പേര് അറസ്റ്റിൽ
- കര്‍ണാടക മുൻ എംഎൽഎയുടെ വീട്ടിൽ പരിശോധന
- അറസ്റ്റിലായവര്‍ക്ക് ഐഎസ് ബന്ധമെന്ന് എൻഐഎ
സംസ്ഥാന പോലീസ് സേനകളും ദേശീയ അന്വേഷണ ഏജൻസികളും ചേര്‍ന്ന് അഞ്ച് കേന്ദ്രങ്ങളിൽ നടത്തിയ തെരച്ചിലിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലും മംഗളൂരുവിലും ഓരോ കേന്ദ്രങ്ങളിലും കശ്മീരിലെ മൂന്നിടത്തുമാണ് പരിശോധന നടത്തിയത്. ഇവര്‍ക്ക് ഐസിസ് റിക്രൂട്ട്മെൻ്റ് കേസുമായി ബന്ധമുണ്ടെന്നാണ് എൻഐഎ പറയുന്നത്. കര്‍ണാടകയിലെ മുൻ എംഎൽഎ ബിഎം ഇദിനബ്ബയുടെ മകൻ ബിഎം പാഷയുടെ മംഗളൂരുവിലെ വീടും അന്വേഷണ സംഘം റെയ്ഡ് ചെയ്തു. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് ഐഎസുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.
കശ്മീരിൽ നിന്ന ഉബൈദ് ഹമീദ്, മുസാമിൽ ഹസൻ, എന്നിവരും അമ്മര്‍ അബ്ദുള്‍ റഹ്മാൻ എന്നയാളെ മംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തതായി എൻഐഎ വക്താവ് അറിയിച്ചു. ശേഖര്‍ വെങ്കടേഷ് പെരുമാള്‍ എന്ന അലി മൗവ്വിയയെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. ഐഎസ് റിക്രൂട്ട്മെൻ്റിനായി ഇവര്‍ ധനസമാഹരണം നടത്തിയിരുന്നുവെന്നും കടുതൽ ആളുകളെ ഐസിസിൽ ചേരാനായി ഇവര്‍ പ്രേരിപ്പിച്ചിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി.
Also Read: കുട്ടികള്‍ സ്കൂളിലെത്തട്ടെ, അതിനായി വാക്സിൻ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന
കഴിഞ്ഞ മാര്‍ച്ചിൽ മലയാളിയായ അബു യഹിയ ഉള്‍പ്പെടെ മൂന്ന് പേരെ എൻഐഎ ഐഎസ് ബന്ധത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അറസ്റ്റുകള്‍ നടന്നിരിക്കുന്നത്. കര്‍ണാടക മുൻ എംഎൽഎയുടെ മകൻ്റെ വീട്ടിൽ നിന്നാണ് ഒരു അറസ്റ്റ് നടന്നത്.
സ്ക്രൂവും നട്ടും ബോൾട്ടും ചേർത്ത് വെച്ചാൽ ഷാജി പാപ്പൻ; ഇതാണ് പ്രവീൺ മാജിക്!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : nia arrests from bengaluru mengaluru and kashmir suspecting isis links
Malayalam News from malayalam.samayam.com, TIL Network