Sumayya P | Lipi | Updated: 06 Aug 2021, 11:06:00 AM
ഒരു പ്രസവത്തില്‍ നാലു കുട്ടികളെ ലഭിക്കുകയെന്നത് വളരെ അപൂര്‍വമാണെന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിരീക്ഷണം. ഏഴ് ലക്ഷത്തിലൊന്ന് എന്ന തോതിലാണ് ഇത് സംഭവിക്കാറ്.
Courtesy: NMC Royal Hospital
ഹൈലൈറ്റ്:
- ഒരു പ്രസവത്തില്‍ നാലു കുട്ടികളെ ലഭിക്കുകയെന്നത് വളരെ അപൂര്‍വമാണെന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിരീക്ഷണം
- ഒരു പ്രസവത്തില്‍ നാലു കുട്ടികളെ ലഭിക്കുകയെന്നത് വളരെ അപൂര്‍വമാണെന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിരീക്ഷണം
ഈജിപ്തുകാരിയാണ് 33കാരി ഹിബ. അവരുടെ മക്കളായ 11 കാരി ഹബീബയ്ക്കും ആറു വയസ്സുള്ള ഫാറയ്ക്കും നാലു വയസ്സുകാരി റഹ്മയ്ക്കും ഇപ്പോള്‍ സന്തോഷത്തിന് അതിരില്ല. സിസേറിയനിലൂടെ പുറത്തെത്തിയ കുരുന്നുകളും ഹിബയും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് ഷാര്‍ജയിലെ എന്‍എംസി റോയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു പ്രസവത്തില്‍ നാലു കുട്ടികളെ ലഭിക്കുകയെന്നത് വളരെ അപൂര്‍വമാണെന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിരീക്ഷണം. ഏഴ് ലക്ഷത്തിലൊന്ന് എന്ന തോതിലാണ് ഇത് സംഭവിക്കാറ്.
Also Read: ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍ഒസി നിയമത്തില്‍ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം
അത്യന്തം സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു സിസേറിയന്. ഗര്‍ഭം 30 ആഴ്ച കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. മാതാവിന്റെയും കുട്ടികളുടെയും സുരക്ഷ പരിഗണിച്ച് പ്രസവം പരമാവധി വൈകിപ്പിക്കാനായിരുന്നു ശ്രമമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോ. അഹ്മദ് അല്ബൊഹത്തി പറഞ്ഞു. ഇത്തരം കേസുകളില്‍ പ്രസവിക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മരിക്കാനുള്ള സാധ്യത നാലിലൊന്നാണെന്ന് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. പൂജ അഗര്‍വാളും അഭിപ്രായപ്പെട്ടു.
അതുകൊണ്ടു തന്നെ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ 20 അംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സിസേറിയന് നേതൃത്വം നല്‍കിയത്. എന്നാല്‍ കുട്ടികള്‍ക്ക് 1.6 മുതല്‍ രണ്ടു കിലോഗ്രാം വരെ മാത്രമേ തൂക്കമുണ്ടായിരുന്നുള്ളൂ എന്നതൊഴിച്ചാല്‍ മറ്റൊരു പ്രശ്നവും ഉണ്ടായില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വെല്ലുവിളികള്‍ക്കിടയിലും തങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്കിയ ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും നന്ദി പറഞ്ഞാണ് ഹിബയും ഭര്‍ത്താവും നാല് പുതിയ അതിഥികളുമായി വീട്ടിലേക്ക് മടങ്ങിയത്.
പുരുഷ ഹോക്കിയിൽ ചരിത്ര നിമിഷം ; അഭിമാനത്തിൽ കേരളവും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : egyptian mother gives birth to four baby boys in sharjah
Malayalam News from malayalam.samayam.com, TIL Network