ഹോം ക്വാറന്റൈന് കഴിയുന്നവര്‍ നാലാമത്തെയും എട്ടാമത്തെയും ദിവസം പിസിആര്‍ പരിശോധന നടത്തണം
ദുബായിലും ഷാര്‍ജയിലും ക്വാറന്റൈന് വേണ്ട
ഇന്ത്യയ്ക്കു പുറമെ, പാകിസ്താന്, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുടെ കാര്യത്തില്‍ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതേറിറ്റി പുറപ്പെടുവിച്ച സുരക്ഷാ സര്‍ക്കുലറിലാണ് 10 ദിവസത്തെ ഹോം ക്വാറന്റൈന് വേണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഹോം ക്വാറന്റൈന് കഴിയുന്നവര്‍ നാലാമത്തെയും എട്ടാമത്തെയും ദിവസം പി.സി.ആര് പരിശോധനയും നടത്തുകയും വേണം. അതേസമയം, ദുബായിലും ഷാര്‍ജയിലും എത്തുന്ന യാത്രക്കാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈനില്‍ കഴിയല്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ഈ രണ്ട് വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ ഇവിടെ വച്ചു തന്നെ പിസിആര്‍ പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയാല്‍ മതിയാവും. നെഗറ്റീവ് റിസല്‍ട്ട് വരുന്നതു വരെ ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ട്.
അനുമതി യുഎഇയില്‍ നിന്ന് വാക്സിന് എടുത്തവര്‍ക്ക്
യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവരും റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്കുമാണ് ആഗസ്ത് അഞ്ച് മുതല്‍ യുഎഇ യാത്രാ വിലക്ക് ഇളവ് ചെയ്തത്. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് പ്രവാസികള്‍ ആദ്യ ദിവസമായ ഇന്നലെ ഇവിടെ എത്തിയിരുന്നു. അതേസമയം, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ടെക്നീഷ്യന്മാര് ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ഫെഡറല്‍ സ്ഥാപനങ്ങളിലെയും പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, യുഎഇയില്‍ ചികില്‍സയില്‍ കഴിയുന്നവരില്‍ തുടര്‍ ചികില്‍സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് വാക്സിനെടുക്കാതെ തന്നെ യുഎഇയിലേക്ക് വരാന്‍ അനുമതിയുണ്ട്.
യാത്രക്കാര്‍ മുന്‍കൂര്‍ അനുമതി നേടണം
ദുബായ് വിസയുള്ളവര്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന് അഫയേഴ്സില് നിന്നും മറ്റ് എമിറേറ്റുകളില്‍ വിസയുള്ളവര്‍ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും വ്യവസ്ഥയുണ്ട്. യാത്രക്കാര്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇതിനു പുറമെ, വിമാനം കയറുന്നതിന് നാലു മണിക്കൂറിനിടയില്‍ റാപ്പിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തുകയും വേണം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 10 day quarantine for those landing in abu dhabi and ras al khaimah
Malayalam News from malayalam.samayam.com, TIL Network