Gokul Murali | Samayam Malayalam | Updated: 06 Aug 2021, 01:16:00 PM
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരായിരുന്നു പുരസ്കാരത്തിന് നൽകിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുനർനാമകരണം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച അപേക്ഷകളുടെ പശ്ചാത്തലത്തിലാണ് ഈ പേരുമാറ്റമെന്ന് ട്വീറ്റിൽ അദ്ദേഹം പറഞ്ഞു.
“മേജർ ധ്യാൻ ചന്ദിന്റെ പേരിൽ ഖേൽ രത്ന അവാർഡ് നൽകണമെന്ന് ഇന്ത്യയിലുടനീളമുള്ള നിരവധി അഭ്യർത്ഥനകൾ എനിക്ക് ലഭിക്കുന്നുണ്ട്. അവരുടെ അഭിപ്രായങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. അവരുടെ വികാരത്തെ മാനിച്ച്, ഖേൽ രത്ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് വിളിക്കപ്പെടും!” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Also Read : ലക്ഷ്യം ഐഎസിന്റെ ഇന്ത്യൻ ഘടകം രൂപീകരിക്കാൻ; റിക്രൂട്ട് ചെയ്യാൻ കേരളത്തിലടക്കം പലവട്ടമെത്തി; നേതൃത്വം മലയാളി
പ്രധാനമന്ത്രിയുടെ പുതിയ നീക്കത്തോട് കോണ്‍ഗ്രസിന്റേയും രാഹുൽ ഗാന്ധിയുടേയും പ്രതികരണമാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : rajiv gandhi khel ratna award renamed as major dhyan chand khel ratna award says pm modi
Malayalam News from malayalam.samayam.com, TIL Network