ഹൈലൈറ്റ്:
- വനിതാ ഡോക്ടർക്ക് നേരെ ആക്രമണം
- വസ്ത്രം വലിച്ച് കീറാൻ ശ്രമിച്ചു
- പ്രതികൾ അറസ്റ്റിൽ
ഡോ. മാലു മുരളിയ്ക്കാണ് മർദ്ദനമേറ്റത്. മുറിവിന്റെ കാരണം അന്വേഷിച്ചതില്‍ പ്രകോപിതരായാണ് ഇരുവരും ചേര്‍ന്ന് അക്രമിച്ചതെന്നും ഡോക്ടർ പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റിട്ടുണ്ട്.
സെക്രട്ടറിയേറ്റിൽ ഇടതുനേതാവിനെതിരെ പീഡനാരോപണം; പരാതിയുമായി ഉദ്യോഗസ്ഥ
സംഭവുമായി ബന്ധപ്പെട്ട് അക്രമികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. കരിമഠം സ്വദേശി റഷീദ്, വള്ളക്കടവ് സ്വദേശി റഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. അക്രമികൾ തന്റെ കൈ പിടിച്ച് തിരിച്ചെന്നും വസ്ത്രം വലിച്ച് കീറാൻ ശ്രമിച്ചെന്നും ഡോക്ടർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചതിനാണ് അക്രമിച്ചതെന്നും ഡോക്ടർ പറയുന്നു.
നാടൻ പാട്ടുകാരനും കാർട്ടൂണിസ്റ്റുമായ പി എസ് ബാനര്‍ജി അന്തരിച്ചു
അതേസമയം ഡോക്ടർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടർമാർ ഒപി ബഹിഷ്കരണത്തിലാണ്. അത്യാഹിത വിഭാഗമൊഴികെ ബാക്കിയെല്ലാ വിഭാഗങ്ങളിലും ഡോക്ടർമാർ ഇന്ന് പണിമുടക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെന്നും ആശുപത്രിക്ക് സുരക്ഷ ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വെങ്കല മെഡൽ നേടിയില്ലെങ്കിലും ഇന്ത്യൻ വനിതകൾ പോരാളികളാണ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : doctor attacked in thiruvananthapuram fort hospital
Malayalam News from malayalam.samayam.com, TIL Network