ഹൈലൈറ്റ്:
- പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
- സര്‍ക്കാര്‍ പെറ്റി സര്‍ക്കാരായെന്ന് വിമര്‍ശനം
- മൂന്നാം തരംഗമുണ്ടായാൽ സ്ഥിതി മോശമാകും
സംസ്ഥാനത്ത് എല്ലാവര്ക്കും വാക്സിൻ എത്തിക്കുന്നതിനു മുൻപേ മൂന്നാം തംരംഗം ഉണ്ടായാൽ സ്ഥിതി മോശമായേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം സംസ്ഥാനത്തെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏര്പ്പെടുത്തിയട്ടുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
അതേസമയം, സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പോലീസിനെ ഉപയോഗിച്ച് ജനങ്ങളിൽ നിന്ന് പിഴ ഈടാക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്കിയ കെ ബാബു എംഎൽഎ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മന്ത്രി പറയുന്നതാണോ ചീഫ് സെക്രട്ടറി പറയുന്നതാണോ ശരിയെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ വാക്കുകള്‍. എൽഡിഎഫ് സര്‍ക്കാര്‍ പെറ്റി സര്‍ക്കാരായി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
പുതുതായി നിലവിൽ വന്ന കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടിലാണ് സര്ർക്കാര്. എല്ലാക്കാലത്തും ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്നും പരിശോധിച്ച ശേഷമാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പരിശോധിച്ച ശേഷമാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. ജനങ്ങള്‍ രോഗവ്യാപനമുണ്ടാകുന്ന തരത്തിൽ നിയന്ത്രണങ്ങള്‍ ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസവും കൊവിഡ് നിയന്ത്രണങ്ങള്‍ തന്നെ ചര്‍ച്ച ചെയ്തതിനാൽ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നായിരുന്നു പ്രതിപക്ഷത്തിന് സ്പീക്കര്‍ നല്കിയ മറുപടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : health minister veena george says covid 19 cases may increase in kerala hinting third wave
Malayalam News from malayalam.samayam.com, TIL Network