Sumayya P | Lipi | Updated: 06 Aug 2021, 02:33:00 PM
ഇന്ധന ലാഭം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ വിമാനത്തിന്റെ ഭാരം കുറയ്ക്കാനായി ബോഡിയുടെ കാര്യക്ഷമതയുടെ കാര്യത്തില്‍ കമ്പനി വിട്ടുവീഴ്ച ചെയ്തതായാണ് ആരോപണം.
ഹൈലൈറ്റ്:
- യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എയര്‍ബസ് എ350 വിമാനങ്ങളില്‍ വിശദമായ പരിശോധന നടത്തും
- യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഖത്തര്‍ എയര്‍വെയ്സ് പ്രഥമ പരിഗണന നല്‍കുന്നത്.
Also Read: ഷാര്‍ജ: മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ പ്രവാസിക്ക് ഒറ്റ പ്രസവത്തില്‍ നാല് ആണ് തരികള്‍
പതിവ് പരിശോധനയ്ക്ക് പുറമേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എയര്‍ബസ് എ350 വിമാനങ്ങളില്‍ വിശദമായ പരിശോധന നടത്തുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. പ്രശ്നത്തിന്റെ ശരിയായ കാരണം കണ്ടെത്തുകയും പരിഹാരം കാണുകയും ചെയ്യുന്നതുവരെ ഈ 13 വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്നും ഖത്തര്‍ എയര്‍വേസ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഖത്തര്‍ എയര്‍വെയ്സ് പ്രഥമ പരിഗണന നല്‍കുന്നത്. ഈ വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് ഒഴിവാക്കിയത് മൂലം യാത്രക്കാര്‍ക്ക് പ്രയാസം നേരിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ എയര്‍ബസ് ഉപയോഗിക്കുന്ന വിമാന കമ്പനി കൂടിയാണ് ഖത്തര്‍ എയര്‍വെയ്സ്. നിലവില്‍ 53 എയര്‍ ബസ്സുകളാണ് ഖത്തര്‍ എയര്‍വെയ്സ് ഉപയോഗിക്കുന്നത്. ഫ്രഞ്ച് കമ്പനിയില്‍ നിന്ന് കൂടുതല്‍ എയര്ബസ്സുകള്ക്കുള്ള ഓര്‍ഡറും ഖത്തര്‍ എയര്‍വെയ്സ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രശ്നം പരിഹരിക്കുന്നതുവരെ എയര്‍ബസ് വാങ്ങില്ലെന്ന നിലപാടിലാണ് എയര്‍വെയ്സ്.
പുരുഷ ഹോക്കിയിൽ ചരിത്ര നിമിഷം ; അഭിമാനത്തിൽ കേരളവും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : qatar airways lands 13 airbus a350 due to fuselage degradation
Malayalam News from malayalam.samayam.com, TIL Network