Gokul Murali | Samayam Malayalam | Updated: 06 Aug 2021, 03:08:00 PM
കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭാര്‍ത്താവുമായി വിവാഹമോചനത്തിന് യുവതി ശ്രമിച്ചിരുന്നു. എന്നാൽ, ഭര്‍ത്താവ് അതിന് അനുവദിച്ചിരുന്നില്ല. അതോടെയാണ് കൃത്യം ചെയ്യാൻ ഒരുങ്ങിയത്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭാര്‍ത്താവുമായി വിവാഹമോചനത്തിന് യുവതി ശ്രമിച്ചിരുന്നു
- എന്നാൽ, ഭര്‍ത്താവ് അതിന് അനുവദിച്ചിരുന്നില്ല
- അതോടെയാണ് കൃത്യം ചെയ്യാൻ ഒരുങ്ങിയത്
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയെയും കാമുകനെയും മറ്റ് രണ്ട് പേരെയും പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രുതി ഗഞ്ചി എന്ന യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്.
സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടിയുടെ സ്വകാര്യഭാഗത്തിന്റെ ചിത്രം പകര്‍ത്തി; നാടൻ പാട്ടുകാരൻ അറസ്റ്റിൽ
ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിന് ഒരു ലക്ഷം രൂപയാണ് നൽകേണ്ടതായി വന്നത്. അതിന് വേണ്ടിയാണ് മംഗൾസൂത്ര (താലി)യും മറ്റ് വസ്തുക്കളും പണയം വച്ചതായി പോലീസ് പറയുന്നു.
കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭാര്‍ത്താവുമായി വിവാഹമോചനത്തിന് യുവതി ശ്രമിച്ചിരുന്നു. എന്നാൽ, ഭര്‍ത്താവ് അതിന് അനുവദിച്ചിരുന്നില്ല. അതേസമയം, ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നിട്ടും വിവാഹമോചനത്തിന് അനുവദിച്ചില്ലെന്ന് പോലീസ് പറഞ്ഞു.
വിവാഹജീവിതത്തിൽ ശ്രുതി അതീവ ദുഖിതയായിരുന്നു. ഭര്‍ത്താവിനെ കൊല്ലുന്നതിന് വാടകക്കൊലയാളിയായ സന്തോഷ് റെഡ്ഡിയുമായി ബന്ധപ്പെടുന്നതിന് സുഹൃത്തായ പ്രിയ നികത്തെ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇതോടെ സന്തോഷ്, പ്രിയ, ശ്രുതിയുടെ കാമുകനായ ഹിതേഷ് വാല എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം റെഡ്ഡിയുടെ സഹായികളായ രണ്ട് പേരെയും പോലീസ് തിരയുകയാണ്.
കൃത്യം നടത്തിയത് ഇങ്ങനെയാണ്, ടാക്സി ഡ്രൈവറായ പ്രഭാകറിനെ റെഡ്ഡിയുടെ സഹായികളായ രണ്ട് പേര് ചേര്‍ന്ന് വിളിക്കുകയായിരുന്നു. ബിവണ്ഡിയിൽ നിന്നും ഐയറോളി എന്ന സ്ഥലത്തേക്കാണ് ഇവര്‍ ടാക്സി വിളിച്ചത്.
ടാക്സി മാങ്കോളി നക്കയിലെത്തിയപ്പോൾ, പ്രഭാകരനോട് ഭക്ഷണം വാങ്ങാൻ വാഹനം നിർത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. കാർ നിർത്തിയപ്പോൾ പ്രതി ഡ്രൈവറെ നൈലോൺ കയർ കൊണ്ട് പ്രഭാകറിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
ചന്ദ്രിക പണമിടപാട് കേസ്; ഹൈദരാലി ശിഹാബ് തങ്ങള്‍ ഇഡിക്ക് മുന്നിൽ ഹാജരാകില്ല
അതേസമയം, കുറ്റകൃത്യം നടന്ന സ്ഥലത്ത് വിരലടയാളം ഇല്ലെന്ന് കൊലയാളികൾ ഉറപ്പുവരുത്തിയതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇരയുടെ ഭാര്യ ശ്രുതി പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയതെന്ന് പോലീസ് പറഞ്ഞു. തന്റെ ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി ശ്രുതി സമ്മതിച്ചു.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാമെന്ന് ആരോഗ്യമന്ത്രി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : woman called shruti ganji mortgages her mangalsutra to arrange money for killing husband
Malayalam News from malayalam.samayam.com, TIL Network