തിരുവനന്തപുരം: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബലരാമപുരം സ്വദേശി മുരുകന് (40) ആണ് മരിച്ചത്. ബാലരാമപുരത്ത് ബേക്കറി നടത്തി വരികയായിരുന്നു. വീടിന്റെ പുറകിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. കടബാധ്യത മൂലമാണ് ആത്മഹത്യ എന്നാണ് സൂചന.
ഉച്ചക്കടയിൽ ബേക്കറി ജീവനക്കാരായിരുന്ന മുരുകൻ കഴിഞ്ഞ ജനുവരിയിൽ ബാലരാമപുരത്ത് ശ്രീനന്ദന എന്ന പേരിൽ ബേക്കറി ആരംഭിക്കുകയായിരുന്നു.
ലോക് ഡൗൺ പ്രതിസന്ധിയും കച്ചവടത്തിലുണ്ടായ കുറവും മുരുകനെ അലട്ടിയിരുന്നു. കൈവായ്പ ഉൾപ്പെടെ എടുത്തായിരുന്നു സ്ഥാപനം ആരംഭിച്ചത്.
ബ്രഹ്മനാമകിയാണ് ഭാര്യ. നാലു വയസ്സുള്ള ഒരു മകളുണ്ട്.
ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: youth commited suicide in trivandrum